ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന പൂജകൾക്കായി ക്ഷേത്രനട ഈ മാസം 25-ന് വൈകിട്ട് 5 മണിക്ക് തുറക്കും.
തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി നട തുറന്ന് ദീപങ്ങൾ തെളിക്കും.
പ്രതിഷ്ഠാ ദിനമായ 26-ന് ക്ഷേത്രത്തിൽ വിവിധ വിശേഷാൽ പൂജകൾ നടക്കും. ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവയാണ് ഈ ദിവസത്തെ പ്രധാന ചടങ്ങുകൾ.
പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് ഭക്തർക്ക് ദർശനത്തിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പൂജകൾക്ക് ശേഷം 26-ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട
അടയ്ക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

