അന്തരിച്ച നടന് കെ.ജി ജോര്‍ജ്ജിനെ അനുസ്മരിച്ച് സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രകാരന്മാരില് ഒരാള്‍ മലയാളത്തിന്റെ കെ.ജി ജോര്‍ജ് ആണെന്നും അദ്ദേഹമാണ് തന്റെ ആശാനെന്നും ലിജോ ജോസ് കുറിച്ചു.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ കുറിപ്പ്
സിനിമക്കുള്ളിലെ എല്ലാം തകിടം മറിച്ചിട്ട ഒരു കൂട്ടം കഥാപാത്രങ്ങള്‍ ആ കഥ കവിഞ്ഞൊഴുകി. ചിന്തയുടെ നാലാമത്തെ ചുവര് തകര്‍ത്തു പുറത്തേക്കോടിയ കഥാപാത്രങ്ങളുടെ വിപ്ലവം കണ്ടു മത്തു പിടിച്ച മലയാള നവതരംഗത്തിന്റെ പിതാവ് തന്റെ ഫ്രഞ്ച് ഊശാന്താടിയില് വിരലോടിച്ച ശേഷം ആര്‍ത്തട്ടഹസിച്ചു.
ആദ്യം കാണുമ്പോള്‍ സ്വപ്നാടകനായ ഒരു ചെറുപ്പക്കാരന്റെ മനസ്സിന്റെ ചുരുളുകള്‍ക്കിടയില്‍ എന്തോ തിരയുകയാരുന്നു അയാള്‍. പിന്നീട് പുതുതായി പണിത ഐരാവതക്കുഴി പഞ്ചായത്തിലെ പാലം തകര്‍ന്നപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍, ഭാവന തീയേറ്റേഴ്സില്‍ നിന്നും കാണാതായ തബലിസ്റ്റ് അയ്യപ്പന്റെ കേസന്വേഷിക്കാന്‍ വന്ന പോലീസുകാര്‍ക്കിടയില്‍, ഭാര്യ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയ അപമാനത്തില്‍ ആത്മഹത്യ ചെയ്ത ഒരാളുടെ പ്രേതമടിഞ്ഞ കടല്ക്കരയില് , സര്‍ക്കസ് കൂടാരത്തിനുള്ളിലെ ആരവങ്ങള്‍ക്കിടയില്‍ തല കുനിച്ചു നിന്ന ഒരു കുള്ളന്‍ പുറകില്‍ , കോടമ്പാക്കത്തെ തിരക്കില്‍ അലിഞ്ഞില്ലാതായ ലേഖ എന്ന സിനിമാനടിയുടെ ഫ്ളാഷ്ബാക്കിലെ ഇരുട്ടിടനാഴിയില്‍. കടത്തു കടന്നു ചെല്ലുന്ന ഒരു ഗ്രാമത്തിലെ മനുഷ്യക്കോലങ്ങളിരുന്ന നാടന്‍ കള്ളുഷാപ്പിലെ മദ്യപര്‍ക്കിടയില്‍. റബ്ബര്‍ പാലിന് നിറം ചുവപ്പാണെന്നു പറഞ്ഞലറി വിളിച്ച ഒരു ചെറുപ്പക്കാരന്റെ കടും നിറമുള്ള കണ്ണില്‍.
ഒരാളുടെ അന്ത്യയാത്രയില്‍ സഹയാത്രികരായ സഞ്ചാരികള്‍ക്കിടയില്‍, അങ്ങിനെ അങ്ങിനെ ഒരുപാടിടങ്ങളില്‍ ആ ചിരിയുണ്ടായിരുന്നു… സിനിമയുള്ളിടത്തോളം കാലമത്രയും ആ ഊശാന്താടിക്കാരന് സംവിധായകന്റെ ചിരിയിവിടെ തന്നെയുണ്ടാകും . അത് കേള്‍ക്കുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രകാരന്മാരില് ഒരാള്‍ മലയാളത്തിന്റെ കെ.ജി ജോര്‍ജ് ആണെന്നും, അദ്ദേഹമാണ് എന്റെ ആശാന് എന്നും ഞാന്‍ അഭിമാനത്തോടെ ഓര്‍ക്കും .
Content Highlights: kg George director passed away, lijo jose pellissery, remembers legendary film maker
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]