എടത്വ: ഒരേ പ്രസവത്തിൽ ജനിച്ച മൂന്ന് കുട്ടികൾ ഒരേസമയം സ്കൂൾ വിദ്യാഭ്യാസത്തിലേക്ക് ചുവടുവെക്കുന്നു. അൻവി എലിസബത്ത് ബിബിൻ, ജാൻവി എലിസബത്ത് ബിബിൻ, തൻവി എലിസബത്ത് ബിബിൻ എന്നിവരാണ് നിരണം കടപ്ര സെന്റ് ജോർജ് യുപി സ്കൂളിലെ എൽകെജിയിൽ പ്രവേശനം നേടിയത്.
ആനാരി കന്നേൽ കയ്യാലത്ത് ബിബിന്റെയും നിരണം കിഴക്കുംഭാഗം ചുങ്കത്തിൽ അനുവിന്റെയും മക്കളാണ് ഈ മൂവർ സംഘം. ബിബിൻ വിദേശത്ത് ജോലി ചെയ്യുകയാണ്.
കുടുംബത്തിന്റെയും നാട്ടുകാരുടെയും സന്തോഷത്തിൽ പങ്കുചേർന്നുകൊണ്ട്, കുട്ടികളുടെ അക്ഷരാരംഭത്തിന് സാക്ഷ്യം വഹിക്കാൻ വലിയൊരു കൂട്ടം ആളുകളാണ് എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

