ഉഡുപ്പിയിൽ വാടകവീട്ടിൽ യുവതിയെ ഗുരുതരമായ പരിക്കുകളോടെ അബോധാവസ്ഥയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ മണിപ്പാൽ പോലീസ് അറസ്റ്റ് ചെയ്തു. അങ്കോള ഖേനി സ്വദേശിനി സുഷമ അന്നപ്പ നായിക്ക് (31) ആണ് പിടിയിലായത്.
മണിപ്പാലിൽ ജോലി ചെയ്യുന്ന അങ്കോള സ്വദേശിനി യോഗിതയ്ക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഈ മാസം 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
രാത്രി ഷിഫ്റ്റ് കഴിഞ്ഞ് യോഗിതയുടെ ഒപ്പ താമസിക്കുന്നവർ തിരിച്ചെത്തിയപ്പോൾ, തലയ്ക്ക് പരുക്കേറ്റ് ബോധരഹിതയായി കിടക്കുന്ന നിലയിൽ യോഗിതയെ കണ്ടെത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം യുവതിയുടെ സ്വർണമാലയും കമ്മലും പ്രതി കവർന്നിരുന്നു.
പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ, സിമന്റ് കട്ട ഉപയോഗിച്ച് തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചതാണെന്ന് സ്ഥിരീകരിച്ചു.
സംഭവം നടന്ന ഉടൻ തന്നെ, യാതൊരു സംശയവും തോന്നാതിരിക്കാൻ സുഷമ സഹായവുമായി ആശുപത്രിയിൽ എത്തിയിരുന്നു. എന്നാൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചതിൽ നിന്ന് സുഷമയിലേക്ക് അന്വേഷണം നീളുകയായിരുന്നു.
ചോദ്യം ചെയ്യലിൽ സാമ്പത്തിക ബുദ്ധിമുട്ടുകളെത്തുടർന്നാണ് മോഷണശ്രമം നടത്തിയതെന്ന് പ്രതി സമ്മതിച്ചു. പ്രതിയിൽ നിന്ന് യോഗിതയുടെ സ്വർണമാലയും കമ്മലുകളും പോലീസ് കണ്ടെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

