ശാസ്താംകോട്ടയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന രണ്ട് വനിതാ ജീവനക്കാരെ കാറിടിച്ച ശേഷം നിർത്താതെ പോയ സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. കെഎസ്എഫ്ഇ ശാസ്താംകോട്ട
ശാഖയിലെ ഉദ്യോഗസ്ഥരായ തേവലക്കര സ്വദേശി സുനിത (54), ശൂരനാട് സ്വദേശി അമ്പിളി (35) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. വൈകിട്ട് ആറ് മണിയോടെ ശാസ്താംകോട്ട
ജംക്ഷനിലായിരുന്നു സംഭവം നടന്നത്. ട്രാഫിക് ഐലൻഡിന് സമീപത്തുകൂടി റോഡ് മുറിച്ചുകടക്കുകയായിരുന്ന ഇരുവരെയും അമിതവേഗതയിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘം പരിക്കേറ്റവർക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി മറ്റൊരു വിഭാഗത്തെ ചുമതലപ്പെടുത്തുകയും, രക്ഷപ്പെടാൻ ശ്രമിച്ച കാറിനെ പിന്തുടർന്ന് പിടികൂടുകയുമായിരുന്നു.
പരിക്കേറ്റവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുനിതയെ തുടർചികിത്സയ്ക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാർ ഓടിച്ചിരുന്ന കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശിയും വിമുക്തഭടനുമായ സുരേന്ദ്രനെ (69) പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
ഇയാൾക്ക് പിന്നീട് ജാമ്യം അനുവദിച്ചതായി അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

