തിരുവനന്തപുരം നിയമസഭയിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് തൊട്ടുമുമ്പായി പ്രതിപക്ഷ നേതാവ് പിണറായി വിജയനെ നേരിട്ടെത്തി അഭിവാദ്യം ചെയ്ത് തളിപ്പറമ്പ് എംഎൽഎ ടി.കെ.ഗോവിന്ദൻ. പിണറായി വിജയന്റെ അടുത്തെത്തി ഹസ്തദാനം നൽകിയ ശേഷമാണ് ടി.കെ.ഗോവിന്ദൻ സത്യപ്രതിജ്ഞ നിർവഹിച്ചത്.
ഏറെ ഗൗരവത്തോടെയായിരുന്നു ടി.കെ.ഗോവിന്ദന്റെ സത്യപ്രതിജ്ഞാ വാചകങ്ങൾ. ചടങ്ങിൽ പ്രോ ടേം സ്പീക്കർ ജി.സുധാരകനെയും അദ്ദേഹം അഭിവാദ്യം ചെയ്തു.
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ, ടി.കെ.ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന്റെ വസതി സന്ദർശിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഭാര്യയോടൊപ്പം എത്തിയ അദ്ദേഹം കോടിയേരിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.
കോടിയേരിയുടെ വീട്ടിലെ ഓർമ ചിത്രങ്ങളും മ്യൂസിയവും അദ്ദേഹം സന്ദർശിച്ചു. പാർട്ടി വിട്ട് പാർട്ടിക്കെതിരെ മത്സരിച്ച് വിജയിച്ച ഒരു നേതാവ് സി.പി.എം നേതാവിന്റെ വസതിയിലെത്തുന്നത് അപൂർവമായ ഒരു സംഭവമാണ്.
സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ. ഗോവിന്ദൻ അപ്രതീക്ഷിതമായാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരത്തിനിറങ്ങിയത്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സിറ്റിങ് സീറ്റായ തളിപ്പറമ്പിൽ അദ്ദേഹത്തിന് പകരം ഭാര്യ പി.കെ.ശ്യാമളയെ മത്സരിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് ടി.കെ.ഗോവിന്ദൻ പാർട്ടിയുമായി ഇടഞ്ഞത്. 60 വർഷക്കാലം പാർട്ടിയിൽ പ്രവർത്തിച്ച ടി.കെ.ഗോവിന്ദൻ ശ്യാമളയ്ക്കെതിരെ മത്സരത്തിനിറങ്ങിയത് സി.പി.എം അണികളിലും നേതാക്കളിലും ഞെട്ടലുണ്ടാക്കിയിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തളിപ്പറമ്പിൽ നിരവധി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ടി.കെ.ഗോവിന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകൾ നശിപ്പിക്കുകയും ബാനറുകൾ നീക്കം ചെയ്യുകയും ചെയ്തു.
പോളിങ് സ്റ്റേഷനിലെത്തിയ ഗോവിന്ദനെ ഒരു സംഘം ആളുകൾ കൂവി വിളിച്ച സാഹചര്യവും ഉണ്ടായി. അധികാരത്തോടുള്ള വല്ലാത്ത ഭ്രമമാണ് ടി.കെ.
ഗോവിന്ദനെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പ്രതികരിച്ചു. പിണറായി വിജയനും പാർട്ടിക്കുമെതിരെ ടി.കെ.ഗോവിന്ദൻ കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചത്.
ഇടതുപക്ഷം അഴിച്ചുപണി നടത്തിയില്ലെങ്കിൽ പാർട്ടിയുടെ അവസ്ഥ ഇനിയും പരിതാപകരമാകുമെന്നും ബിജെപി നേട്ടമുണ്ടാക്കുമെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

