പേരാമ്പ്ര ചെറുവണ്ണൂർ കക്കറ മുക്കിൽ കാർ കത്തിയതിനെത്തുടർന്ന് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. യുവതിയുടെ മരണത്തിൽ ആത്മഹത്യയാണെന്ന പൊലീസിന്റെ പ്രാഥമിക നിഗമനത്തെ കുടുംബം തള്ളി.
മകൾ സോന ആത്മഹത്യ ചെയ്യില്ലെന്ന് മാതാവ് വസന്ത ഉറപ്പിച്ചു പറയുന്നു. കേസ് വഴിതിരിച്ചുവിടാൻ ശ്രമം നടക്കുന്നുണ്ടെന്നും, പെട്രോൾ വാങ്ങിപ്പിച്ചത് ഭർത്താവ് രജിൻ ലാൽ ആയിരിക്കാമെന്നും അവർ ആരോപിച്ചു.
സംഭവദിവസം രാവിലെ 10.30-ഓടെ സോന താനുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന് വസന്ത വ്യക്തമാക്കി. അപ്പോൾ യാതൊരു അസ്വസ്ഥതയും പ്രകടിപ്പിച്ചിരുന്നില്ലെന്നും രണ്ട് ദിവസത്തിനുള്ളിൽ വീട്ടിലെത്തുമെന്ന് അറിയിച്ചിരുന്നതായും അവർ കൂട്ടിച്ചേർത്തു.
ഗർഭകാലത്തുണ്ടായ ശാരീരിക അസ്വസ്ഥതകൾ കാരണം രണ്ട് മാസത്തോളം പാലേരിയിലെ വീട്ടിലായിരുന്ന സോന, രജിൻ ലാൽ ഗൾഫിൽ നിന്നെത്തിയ ശേഷമാണ് തിരികെ പോയത്. മകൾക്ക് നീതി ലഭിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന രജിൻ ലാലിന്റെ പിതാവ് രാജൻ ആരോപണങ്ങളുമായി രംഗത്തെത്തി. തന്റെ മകന്റെ മേൽ കുറ്റം കെട്ടിവയ്ക്കാനാണ് ശ്രമം നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
“സോന ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. പെട്രോൾ വാങ്ങി അവളെയും മകനെയും കാറും കത്തിക്കാനാണ് ശ്രമിച്ചത്” എന്നാണ് അദ്ദേഹം ആരോപിച്ചത്.
സംഭവത്തിൽ തുടരന്വേഷണം പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

