കാസർകോട് ജില്ലയിലെ നിർണായകമായ ചെർക്കള – കല്ലട്ക്ക അന്തർസംസ്ഥാന പാതയുടെ നവീകരണത്തിനായി 29.83 കോടി രൂപയുടെ കിഫ്ബി ടെൻഡർ നടപടികൾക്ക് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് അംഗീകാരം നൽകി. റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് നിയുക്ത എംഎൽഎ കല്ലട്ര മാഹിൻ മുഖ്യമന്ത്രിയെ നേരിൽ കണ്ട് ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്.
കിഫ്ബി പദ്ധതികളുടെ ഭാവിയെക്കുറിച്ചും നിലവിൽ ടെൻഡർ ചെയ്ത പ്രവൃത്തികൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടും ഈ മാസം 27-ന് സർക്കാർ അന്തിമ തീരുമാനമെടുക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഈ പ്രത്യേക ഇടപെടൽ. റോഡ് ബിറ്റുമിൻ കോൺക്രീറ്റ് ചെയ്യുന്നതിനായി അനുവദിച്ചിട്ടുള്ള 29.83 കോടി രൂപയുടെ പദ്ധതി എത്രയും വേഗം നടപ്പിലാക്കാനാണ് സർക്കാർ നിർദ്ദേശം.
വരുംദിവസങ്ങളിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ, റോഡിലെ കുഴികൾ നികത്തി ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ ഈ പാതയിലൂടെയുള്ള യാത്ര അതീവ ദുഷ്കരമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടികൾ വേഗത്തിലാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

