കാസർകോട് ജില്ലയിലെ ചെർക്കള – കല്ലട്ക്ക റോഡ് വികസനത്തിന് 29.83 കോടി രൂപയുടെ കിഫ്ബി ടെൻഡർ നടപടികൾക്ക് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ അനുമതി ലഭിച്ചു. നിലവിലുള്ള കിഫ്ബി പദ്ധതികളുടെ തുടർനടപടികൾ സംബന്ധിച്ച് സർക്കാർ അന്തിമ തീരുമാനത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ഈ നിർണ്ണായക നടപടി.
കിഫ്ബി വഴി ടെൻഡർ ചെയ്ത പ്രവൃത്തികൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനം ഈ മാസം 27-ന് ഉണ്ടാകുമെന്നാണ് സൂചന.
സംസ്ഥാനാന്തര പാതയായ ചെർക്കള – കല്ലട്ക്ക റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച വിവരങ്ങൾ നിയുക്ത എംഎൽഎ കല്ലട്ര മാഹിൻ മുഖ്യമന്ത്രിയെ നേരിൽ കണ്ട് ബോധ്യപ്പെടുത്തിയിരുന്നു. റോഡ് ബിറ്റുമിൻ കോൺക്രീറ്റ് ചെയ്യുന്നതിനായി വകയിരുത്തിയ 29.83 കോടി രൂപയുടെ കിഫ്ബി പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകും.
മഴക്കാലം ശക്തമാകുന്നതിന് മുൻപായി റോഡിലെ കുഴികൾ അടിയന്തരമായി അടച്ചില്ലെങ്കിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുമെന്ന ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഈ ഇടപെടൽ ഏറെ പ്രാധാന്യമർഹിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

