കാസർകോട് ജില്ലയിലെ നിർണായക പാതയായ ചെർക്കള – കല്ലട്ക്ക റോഡിന്റെ നവീകരണത്തിനായി 29.83 കോടി രൂപയുടെ കിഫ്ബി ടെൻഡർ നടപടികൾക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക ഇടപെടലിനെത്തുടർന്ന് അനുമതി ലഭിച്ചു. കിഫ്ബി പദ്ധതികളുടെ പുനരവലോകനവുമായി ബന്ധപ്പെട്ട് സർക്കാർ സമഗ്രമായ പരിശോധനകൾ നടത്തുന്നതിനിടയിലാണ്, ഈ പദ്ധതിയുടെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് മുഖ്യമന്ത്രി നേരിട്ട് അനുമതി നൽകിയത്.
ടെൻഡർ നടപടികൾ പൂർത്തിയായ കിഫ്ബി പദ്ധതികളുടെ തുടർനടപടികൾ സംബന്ധിച്ച സർക്കാർ തീരുമാനം ഈ മാസം 27-ന് പുറത്തുവരും. സംസ്ഥാനാന്തര പാതയായ ചെർക്കള – കല്ലട്ക്ക റോഡിലെ അതീവ ദുരിതാവസ്ഥ നിയുക്ത എംഎൽഎ കല്ലട്ര മാഹിൻ മുഖ്യമന്ത്രിയെ നേരിൽ കണ്ട് ബോധ്യപ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് വേഗത്തിലുള്ള നടപടിക്രമങ്ങൾ സർക്കാർ സ്വീകരിച്ചത്. ബിറ്റുമിൻ കോൺക്രീറ്റ് ഉപയോഗിച്ചുള്ള നവീകരണ പ്രവർത്തനങ്ങൾക്കാണ് 29.83 കോടി രൂപയുടെ കിഫ്ബി പദ്ധതി അനുവദിച്ചിരിക്കുന്നത്.
കാലവർഷം ശക്തിപ്രാപിക്കുന്നതിന് മുൻപായി റോഡിലെ കുഴികൾ അടച്ച് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ പ്രദേശവാസികൾ കടുത്ത യാത്രാദുരിതം നേരിടുമെന്ന വിലയിരുത്തലിലാണ് സർക്കാർ ഈ തീരുമാനമെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

