ചീഫ് സെക്രട്ടറിയെയും സംസ്ഥാന സർക്കാരിനെയും പരസ്യമായി വിമർശിച്ചതിന്റെ പേരിൽ സസ്പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി.
അശോക്, എൻ. പ്രശാന്ത് എന്നിവർക്കെതിരായ നടപടികൾ പുനഃപരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.
സതീശൻ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ഈ വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതോടൊപ്പം, സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം വർധിക്കുന്നതിലുള്ള അതീവ ആശങ്കയും അദ്ദേഹം പങ്കുവെച്ചു. “സമൂഹമാധ്യമങ്ങളിൽ വനിതാ മാധ്യമപ്രവർത്തകരെയടക്കം മോശം വാക്കുകളുപയോഗിച്ച് അപമാനിക്കുകയാണ്.
ആളുകളെ അപമാനിക്കാനുള്ള സ്ഥലമായി സമൂഹമാധ്യമങ്ങൾ മാറരുതെന്നും അദ്ദേഹം പറഞ്ഞു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

