പ്രമുഖ ടെലികോം സേവനദാതാവായ ടി-മൊബൈൽ, തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്കായി ഗൂഗിൾ പിക്സൽ 10 സ്മാർട്ട്ഫോണിൽ പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. കമ്പനിയുടെ വിശ്വസ്തരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
റെഡ്ഡിറ്റ് ഉപയോക്താക്കൾ വഴിയാണ് ഈ ഓഫർ സംബന്ധിച്ച വിവരങ്ങൾ ആദ്യം പുറത്തുവന്നത്. ഈ പ്രൊമോഷൻ വഴി ഉപഭോക്താക്കൾക്ക് 800 ഡോളർ വരെ ട്രേഡ്-ഇൻ ക്രെഡിറ്റുകൾ ലഭിക്കും.
നിലവിൽ വിപണിയിലുള്ള അടിസ്ഥാന പിക്സൽ 10 മോഡലിന്റെ വിലയ്ക്ക് തുല്യമായ തുകയാണിത്. യോഗ്യരായ ഉപഭോക്താക്കൾക്ക് തങ്ങളുടെ പഴയ ഫോൺ കൈമാറി പുതിയ ഉപകരണം സൗജന്യമായി സ്വന്തമാക്കാൻ സാധിക്കും.
കേടുപാടുകൾ സംഭവിച്ചതോ സ്ക്രീൻ പൊട്ടിയതോ ആയ ഫോണുകളും ഈ പദ്ധതി പ്രകാരം ട്രേഡ്-ഇൻ ചെയ്യാൻ സാധിക്കുമെന്നത് ശ്രദ്ധേയമാണ്. ഈ ആനുകൂല്യം ലഭ്യമാക്കുന്നതിനായി ഉപഭോക്താക്കൾ ടി-ലൈഫ് (T-Life) ആപ്പിലെ ‘Promotions Available’ വിഭാഗം പരിശോധിക്കേണ്ടതാണ്.
പദ്ധതിയുടെ പ്രധാന നിബന്ധനകൾ താഴെ പറയുന്നവയാണ്:
1. ഉപഭോക്താക്കൾ 35 ഡോളർ “device connection charge” അടയ്ക്കേണ്ടതുണ്ട്.
2.
800 ഡോളർ ക്രെഡിറ്റ് ഒറ്റത്തവണയായാല്ല, മറിച്ച് 24 മാസങ്ങളിലായി 33.33 ഡോളർ വീതം പ്രതിമാസ ബിൽ ക്രെഡിറ്റായാണ് ലഭിക്കുക. ഇതിനായി ഉപഭോക്താവ് കുറഞ്ഞത് രണ്ട് വർഷം ടി-മൊബൈൽ നെറ്റ്വർക്കിൽ തുടരണം.
3.
ഈ കാലയളവിൽ പ്രതിമാസം 85 ഡോളറിൽ തുടങ്ങുന്ന ‘Experience More’ പ്ലാനുകളിൽ ഏതെങ്കിലും ഒന്നിൽ അംഗമായിരിക്കണം. നിലവിൽ പ്രീമിയം പ്ലാനുകൾ ഉപയോഗിക്കുന്നവർക്കും പുതിയ ഫോണിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്കും ഇതൊരു മികച്ച അവസരമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

