മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത 112 മരങ്ങളുടെ മഹസർ അന്വേഷണ സംഘം സുൽത്താൻ ബത്തേരി കോടതിയിൽ സമർപ്പിച്ചു. സുൽത്താൻ ബത്തേരി കോടതിയുടെ കർശന നിർദ്ദേശത്തെത്തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ പുനഃപരിശോധനയ്ക്ക് ശേഷമാണ് മഹസർ സമർപ്പിച്ചത്.
കണ്ടുകെട്ടിയ മരങ്ങൾ ലേലം ചെയ്യുന്നതിനായുള്ള തുടർ നിയമനടപടികളുടെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. നിലവിൽ കുപ്പാടി ഡിപ്പോയിൽ ഏകദേശം 800 കഷ്ണങ്ങളോളം തടികളാണ് സൂക്ഷിച്ചിട്ടുള്ളത്.
ഈ കേസിൽ പ്രതികളായ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർ തങ്ങൾ പിടിച്ചെടുത്ത മരങ്ങൾ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ബത്തേരി കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, പ്രതികളുടെ ആവശ്യം കോടതി തള്ളുകയായിരുന്നു.
“തടികൾ സർക്കാരിന്റേത് അല്ല എന്ന് തെളിയിക്കാൻ ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ പ്രതികൾ കഴിഞ്ഞില്ലെന്ന് കോടതി പരാമർശിച്ചിരുന്നു.” ഈ നീരീക്ഷണം പ്രതികൾക്ക് കനത്ത തിരിച്ചടിയായി മാറിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

