വാഷിംഗ്ടൺ: സമാധാന ചർച്ചകൾക്ക് മുന്നോടിയായി ഇറാനും അമേരിക്കയും സുപ്രധാനമായ വിട്ടുവീഴ്ചകൾക്ക് തയ്യാറെടുക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചർച്ചകൾ പുരോഗമിക്കുന്ന കാലയളവിൽ ഇറാനുമേൽ ഏർപ്പെടുത്തിയിട്ടുള്ള എണ്ണ ഉപരോധം പിൻവലിക്കാൻ അമേരിക്ക സന്നദ്ധമായതായാണ് പുറത്തുവരുന്ന വിവരം.
ഇതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണ കയറ്റുമതി തടസ്സമില്ലാതെ തുടരാൻ ഇറാനു സാധിക്കും. ഈ നീക്കങ്ങളുടെ ഭാഗമായി പുതുക്കിയ പതിനാലിന നിർദേശങ്ങൾ ഇറാൻ അമേരിക്കയ്ക്ക് കൈമാറി.
യുദ്ധനഷ്ടപരിഹാരം എന്ന മുൻ നിലപാടിൽ നിന്ന് ഇറാൻ പിന്മാറിയതായും റിപ്പോർട്ടുകളുണ്ട്. നഷ്ടപരിഹാരത്തിന് പകരം സാമ്പത്തിക ഉപരോധങ്ങൾ നീക്കം ചെയ്യുക എന്നതുൾപ്പെടെയുള്ള ഇളവുകൾ മതിയെന്ന നിലപാടിലാണ് ഇറാൻ ഇപ്പോൾ.
ആണവ പദ്ധതി ദീർഘകാലത്തേക്ക് മരവിപ്പിക്കുക, കൈവശമുള്ള യുറേനിയം ശേഖരം റഷ്യയ്ക്ക് കൈമാറുക, പകരമായി ദീർഘകാല ഉടമ്പടി ഒപ്പിടുക തുടങ്ങിയ വിഷയങ്ങൾ ചർച്ചാവിഷയമായിട്ടുണ്ട്. അതേസമയം, ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി ഇറാൻ രൂപീകരിച്ച ‘പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി’യുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പ്രവർത്തനസജ്ജമായിട്ടുണ്ട്.
നിലവിൽ ഏകദേശം 1500 കപ്പലുകളാണ് ഹോർമൂസ് കടലിടുക്ക് വഴി കടന്നുപോകാൻ കാത്തുനിൽക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

