ഷൊർണൂർ അഗ്നിരക്ഷാസേന ഓഫിസിലേക്ക് തുടർച്ചയായി എത്തുന്ന അനാവശ്യ ഫോൺ കോളുകൾ സേനയുടെ പ്രവർത്തനത്തെ താളം തെറ്റിക്കുന്നു. കഴിഞ്ഞ 25 ദിവസമായി ഒരേ നമ്പറിൽ നിന്ന് ദിവസേന അമ്പതിലധികം കോളുകളാണ് ഓഫിസിലെ 101 എന്ന നമ്പറിലേക്ക് വരുന്നത്.
രാവിലെ ആരംഭിക്കുന്ന കോളുകൾ മണിക്കൂറുകളോളം നീളുകയും അശ്ലീലവും അസഭ്യവുമായ രീതിയിൽ ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും ചെയ്യുന്നതായി ഫയർ ഓഫിസർ അറിയിച്ചു. ഫോൺ സംഭാഷണം പാതിവഴിയിൽ അവസാനിപ്പിച്ചാൽ വീണ്ടും തുടർച്ചയായി വിളിച്ചുകൊണ്ടിരിക്കുന്ന രീതിയാണ് ഇയാൾ പിന്തുടരുന്നത്.
ഇത്തരത്തിൽ ഫോൺ ലൈൻ മണിക്കൂറുകളോളം തിരക്കിലാകുന്നതോടെ, തീപിടുത്തമോ അപകടങ്ങളോ സംബന്ധിച്ച യഥാർത്ഥ ആവശ്യങ്ങൾക്കായി വിളിക്കുന്നവർക്ക് സേവന ലഭ്യമാക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഈ വിഷയത്തിൽ ഷൊർണൂർ പൊലീസ്, ജില്ലാ പൊലീസ് മേധാവി, വകുപ്പ് അധികൃതർ എന്നിവർക്ക് അഗ്നിരക്ഷാസേന ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
ഷൊർണൂർ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, കോളുകൾ വിളിക്കുന്നത് മണ്ണാർക്കാട് കാരാകുറുശി സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പരാതി കല്ലടിക്കോട് പൊലീസ് സ്റ്റേഷന്റെ പരിധിയിലായതിനാൽ കേസ് അവിടേക്ക് കൈമാറിയെങ്കിലും, പരാതി നൽകി മൂന്ന് ദിവസമായിട്ടും പ്രശ്നത്തിന് പരിഹാരം കാണാൻ പൊലീസിന് സാധിച്ചിട്ടില്ലെന്നാണ് അഗ്നിരക്ഷാസേനയുടെ പരാതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

