മലയാള ടെലിവിഷൻ രംഗത്തെയും സ്റ്റേജ് ഷോകളിലെയും അവിഭാജ്യ ഘടകമാണ് അവതാരക രഞ്ജിനി ഹരിദാസ്. ‘ഐഡിയ സ്റ്റാർ സിംഗർ’ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായ രഞ്ജിനി, കാൽ നൂറ്റാണ്ട് നീണ്ട
തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ അഭിമുഖീകരിക്കേണ്ടി വന്ന സങ്കീർണ്ണമായ അനുഭവങ്ങളെക്കുറിച്ച് മനസ്സ് തുറക്കുന്നു. പതിനഞ്ചാം വയസ്സ് മുതൽ സ്റ്റേജ് വേദികളിൽ സജീവമായ താൻ, വലിയ ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുമ്പോൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് രഞ്ജിനി വിശദീകരിക്കുന്നു.
കോഴിക്കോട് നടന്ന ‘അതിരടി ഫെസ്റ്റ്’ എന്ന പരിപാടിയെക്കുറിച്ച് രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ: “15 വയസ് മുതല്‍ സ്റ്റേജ് ഷോകള്‍ ചെയ്യുന്നൊരാളാണ് ഞാന്‍. ഒട്ടനവധി ഷോകള്‍ ചെയ്തിട്ടുണ്ട്.
കണക്കുകളൊന്നും എനിക്ക് അറിയില്ല. ഈ സ്റ്റേജുകളിലെന്നാം ഓഡിയന്‍സിനെയും അവരുടെ മെന്റാലിറ്റിയുമാണ് ഞാന്‍ കണ്ടിട്ടുള്ളത്.
നല്ലതും ചീത്തയുമായുള്ള എക്സ്പീരിയന്സുകളുണ്ട്. അതിരടി ഫെസ്റ്റ് എന്ന പേരില്‍ കോഴിക്കോട് നടന്നൊരു ഈവന്റ്.
അന്ന് ചില കാര്യങ്ങള്‍ നടന്നിരുന്നു. അതിന്റെ വീഡിയോകള്‍ കണ്ടിട്ട് കുറേ പേര് റിയാക്ഷന് വീഡിയോകള്‍ ചെയ്തിരുന്നു.
നമ്മള് ചെയ്തത് നല്ലതാണെന്നായിരുന്നു 90 ശതമാനം പേരും പറഞ്ഞത്. പക്ഷേ യഥാര്‍ത്ഥത്തില്‍ അവിടെ എന്താണ് നടന്നതെന്ന് എത്ര പേര്‍ക്കറിയാം എന്നത് എനിക്ക് സംശയം തോന്നി.
ഒരുലക്ഷത്തില്‍ പരം ആളുകളാണ് ആ ഫെസ്റ്റില്‍ പങ്കെടുത്തത്. ട്രാഫിക് ബ്ലോക്കില്‍ പെട്ടിട്ട് 7 മണിക്കും എനിക്ക് അവിടെ എത്താനായില്ല.
ഒടുവില്‍ അവിടെ എത്തി. ഇതിനിടയില്‍ ബാരിക്കേഡ് തകര്‍ത്ത സംഭവങ്ങളടക്കം നടന്നു.
ഇതൊന്നും ഞാന്‍ അറിയുന്നില്ല. ജനക്കൂട്ടം അഗ്രസീവ് ആയി കഴിഞ്ഞാല്‍ അവരെ കണ്ട്രോള് ചെയ്യുകയെന്നത് ഭയങ്കര ബുദ്ധിമുട്ടാണ്.
സോറി പറഞ്ഞാണ് ഞാന്‍ പരിപാടി തുടങ്ങുന്നത്. വെള്ളം ഇല്ലാന്ന് അറിഞ്ഞപ്പോള്‍ അത് ഞാന്‍ എടുത്ത് എറിഞ്ഞ് കൊടുത്തിരുന്നു.” വേദിയിൽ കുട്ടികളെ കാണാതാകുന്ന സാഹചര്യത്തിൽ ചിലർ നടത്തുന്ന നിരുത്തരവാദപരമായ പെരുമാറ്റത്തെയും രഞ്ജിനി വിമർശിച്ചു.
“നമ്മളൊരു കാര്യം ചെയ്യുമ്പോള്‍, വേറെ കാര്യം പറഞ്ഞ് ശ്രദ്ധനേടാന്‍ ശ്രമിക്കുന്നവരുണ്ട്. ഷോ തുടങ്ങിയപ്പോഴേക്കും കുറേ കുട്ടികളെ കാണാനില്ല.
പത്ത് ഇരുപത് കുട്ടികളെയാണ് കാണാതായത്. ഞാന്‍ കൊച്ചിന്റെ പേര് വായിക്കുകയാണ്.
പെട്ടെന്ന് ഒരു ചെക്കന് ആ കുട്ടി അവിടെ ഉണ്ടെന്ന് പറഞ്ഞു. യഥാര്‍ത്ഥത്തില്‍ കുട്ടി അവിടെ ഇല്ല.
ശ്രദ്ധനേടാന്‍ അവന് പറഞ്ഞതാണ്. ആ സീരിയസായിട്ടുള്ള സിറ്റുവേഷനെ പരിഹസിക്കുകയായിരുന്നു.
അതാണ് എനിക്ക് ദേഷ്യം വന്നു. എന്ത് ബോറാണെന്നാണ് മറുപടി നല്‍കിയത്.
ടൊവിനോയ്ക്കും ദേഷ്യം വന്നു. ഇതൊക്കെ ചെയ്യുന്നത്, വിവരമല്ലാത്ത, സ്വന്തം കാര്യം നോക്കുന്ന, ശ്രദ്ധനേടാന്‍ ശ്രമിക്കുന്ന യുവാക്കളാണ്.
ആണെന്നും പെണ്ണെന്നും ഇല്ല. ഇത്രയും ആള്‍ക്കൂട്ടത്തില്‍ കുട്ടികളെ എങ്ങനെയാണ് നഷ്ടമാകുന്നത്.
അത്രയും ഉത്തരവാദിത്വമില്ലാത്ത മാതാപിതാക്കളാണോ നിങ്ങള്‍? എന്തിനാണ് ഇത്രയും വലിയ ജനക്കൂട്ടത്തില്‍ അവരെ കൊണ്ടുവരുന്നത്?” നേരത്തെ നേരിടേണ്ടി വന്ന സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചും അവർ ഓർക്കുന്നു. “പണ്ട് മറഡോണയുടെ ഷോ കഴിഞ്ഞ് പോകും നേരം, ചൂറ്റും ആള്‍ക്കാരാണ്.
കൂട്ടില്‍ അകപ്പെട്ടൊരു മൃഗത്തെ പോലെ ആണെനിക്കത് തോന്നിയത്. അതിനിടയില്‍ ഒരാളെന്റെ കയ്യില്‍ പിടിച്ച് വലിക്കാൻ നോക്കി.
അതൊരിക്കലും ഞാന്‍ മറക്കില്ല. ഞാന്‍ തിരിച്ച് അയാളുടെ കൈ പിടിച്ച്, റിയാക്ട് ചെയ്തു.
എന്നെ കയറിപ്പിടിച്ചാല്‍ അപ്പോള്‍ തന്നെ ഞാന്‍ പ്രതികരിക്കും. എങ്ങനെ ഒക്കെയൊ ഞാൻ രക്ഷപ്പെട്ടു.
പിറ്റേദിവസം ന്യൂസ് വന്നത് കണ്ണൂരില്‍ രഞ്ജിനി തെറിവിളിച്ചുവെന്ന്. അന്ന് ക്യാമറ ഫോണൊക്കെ ഉണ്ടായിരുന്നുവെങ്കില്‍ സത്യം പുറത്ത് വന്നേനെ.” ആക്രമണങ്ങളെ പ്രതിരോധിക്കാൻ സ്വയം സജ്ജമാകേണ്ടി വന്നതിനെക്കുറിച്ചും രഞ്ജിനി സംസാരിച്ചു.
“ഒരിക്കല്‍ ഒരു ഉദ്ഘാടനത്തിന് പോയപ്പോള്‍, ഓഡിയന്‍സില്‍ നിന്നൊരാൾ ബ്ലേഡ് വച്ച് കട്ട് ചെയ്തു. അത് കൊണ്ടത് അടുത്ത് നിന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കയ്യിലും.
രക്തം ഒഴുകുകയായിരുന്നു. പ്രോഗ്രാമുകളില്‍ പോകുമ്പോള്‍ ചിലര്‍ കടിക്കും, മാന്തും..
എന്തിനാണ് ഇവരൊക്കെ ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് അറിയില്ല. അങ്ങനെയാണ് നമ്മൾ നമ്മളെ സംരക്ഷിക്കാന്‍ തുടങ്ങിയത്.
അപ്പോഴേക്കും അഹങ്കാരം വിളിപ്പേരായി. സുരക്ഷ നോക്കേണ്ടത് നമ്മള് തന്നെയാണ്.
അത് മറ്റുള്ളവരുടെ തലയില്‍ ഇടരുത്. ഞാന്‍ എന്തിന് വിക്ടിം ആകണം? ചില സമയത്ത് തെറി വിളി കേള്‍ക്കും.
ഒരാവശ്യവും ഇല്ലാതെയാണ്. പതിനായിരം നല്ല ആള്‍ക്കാരുണ്ടെങ്കില്‍ 10,15 മോശം ആള്‍ക്കാരുണ്ടാകും.
ഒന്ന് രണ്ട് കാര്യങ്ങൾ മാത്രമാണ് ഞാൻ പറഞ്ഞത്. 25 വർഷത്തെ എക്സ്പീരിയൻസ് കിടക്കുന്നുണ്ട്.
നല്ലതും ചീത്തയും. അന്നൊക്കെ ഈ ക്യാമറകൾ ഉണ്ടായിരുന്നുവെങ്കിൽ ഉണ്ടാക്കിയ ചീത്തപ്പേരുകൾ നേരെ ഓപ്പോസിറ്റ് ആയേനെ.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

