തിരുവനന്തപുരം: കെ.സി. വേണുഗോപാലും വി.ഡി.
സതീശനും തമ്മിലുള്ള ആശയവിനിമയങ്ങൾ കൂടുതൽ സുഗമമാകുന്നു. ഇരുവരും തമ്മിൽ നടന്ന നിർണായക കൂടിക്കാഴ്ചയ്ക്ക് ശേഷം സംയുക്തമായി മാധ്യമങ്ങളെ കണ്ടു.
വി.ഡി. സതീശൻ മന്ത്രിസഭയ്ക്ക് പൂർണ പിന്തുണ നൽകുമെന്ന് കെ.സി.
വേണുഗോപാൽ വ്യക്തമാക്കി. പാർട്ടി തീരുമാനങ്ങളിൽ അടിയുറച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാക്കൾ ആർക്കും വേണ്ടി വാശിപിടിക്കുന്നവരല്ലെന്നും എല്ലാ വിഷയങ്ങളും പരസ്പര ചർച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയും തീരുമാനിക്കുമെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിസഭയുടെ അന്തിമ പട്ടിക നാളെ ഉച്ചയോടെ ഗവർണർക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷമുള്ള ഇരു നേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയാണിത്.
ഡൽഹിയിൽ നിന്നും ഇന്നലെ വൈകിട്ടാണ് കെ.സി. വേണുഗോപാൽ മടങ്ങിയെത്തിയത്.
വഴുതക്കാടുള്ള രമേശ് ചെന്നിത്തലയുടെ വസതിയിൽ സന്ദർശനം നടത്തിയ ശേഷമാണ് വി.ഡി. സതീശൻ കൂടിക്കാഴ്ചയ്ക്കായി എത്തിയത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പാർട്ടിയിലെ മുതിർന്ന നേതാക്കളെ വി.ഡി. സതീശൻ നേരിട്ട് സന്ദർശിച്ചിരുന്നു.
മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട അന്തിമ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ നടന്ന ഈ കൂടിക്കാഴ്ച അതീവ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നോക്കിക്കാണുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

