സംസ്ഥാന മന്ത്രിസഭയിൽ വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യവുമായി നിയുക്ത എംഎൽഎ ഷാനിമോൾ ഉസ്മാൻ രംഗത്ത്. മന്ത്രിസഭയിൽ കുറഞ്ഞത് മൂന്ന് വനിതാ മന്ത്രിമാർ ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് അവർ വ്യക്തമാക്കി.
മന്ത്രിസഭയിലേക്ക് തന്നെയും പരിഗണിക്കുന്നുണ്ടെന്ന കാര്യം ഷാനിമോൾ ഉസ്മാൻ സ്ഥിരീകരിച്ചു. എന്നാൽ, മന്ത്രിസ്ഥാനത്തേക്ക് ഒരാളെ തെരഞ്ഞെടുക്കുമ്പോൾ ഒട്ടേറെ ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്ന് അവർ ഓർമ്മിപ്പിച്ചു.
രാഷ്ട്രീയ സമവാക്യങ്ങൾ കണക്കിലെടുക്കുമ്പോൾ താൻ മന്ത്രിയാകുമോ എന്ന കാര്യത്തിൽ ഇപ്പോൾ ഉറപ്പിച്ചു പറയാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു. കോൺഗ്രസിലെ മുതിർന്ന നേതാവായ രമേശ് ചെന്നിത്തല മന്ത്രിസഭയിൽ ഉണ്ടാകണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹം.
നിലവിലെ സാഹചര്യത്തിൽ പാർട്ടി അഖിലേന്ത്യാ നേതൃത്വം ഇടപെട്ട് വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്നും ഷാനിമോൾ ഉസ്മാൻ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

