എരുമേലി സെന്റ് തോമസ് സ്കൂളിലെ പത്താം ക്ലാസ് പരീക്ഷാഫലം പുറത്തുവന്നപ്പോൾ ആഹ്ലാദിക്കാൻ റഹ്മത്തുല്ല ഷാജി (16) കൂടെയില്ല. ഫലപ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് മുൻപുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഈ വിദ്യാർത്ഥി മരണത്തിന് കീഴടങ്ങി.
പരീക്ഷയിൽ 3 എ പ്ലസ്, 1 ബി പ്ലസ്, 4 ബി, 1 സി പ്ലസ്, 1 സി എന്നിങ്ങനെ മികച്ച വിജയമാണ് റഹ്മത്തുല്ല കരസ്ഥമാക്കിയത്. കഴിഞ്ഞ 8-ാം തീയതി എരുമേലി ചരള ഭാഗത്തുവെച്ച് റഹ്മത്തുല്ല ഓടിച്ചിരുന്ന ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്.
സംഭവസ്ഥലത്തുവെച്ചുതന്നെ റഹ്മത്തുല്ല മരണപ്പെട്ടിരുന്നു. ഈ അപകടത്തിൽ ഓട്ടോറിക്ഷാ യാത്രക്കാരനായ കൊരട്ടി ആറാംമൈൽ ആലയ്ക്കപ്പറമ്പിൽ എ.ജെ.സുരേഷും (40) മരണമടഞ്ഞു.
സെന്റ് മേരീസ് ഭാഗത്ത് തെങ്ങുംതോട്ടത്തിൽ ഷാജി – ബീന ദമ്പതികളുടെ മകനാണ് റഹ്മത്തുല്ല. ഫിർദോസ്, ജന്നത്ത് എന്നിവരാണ് സഹോദരങ്ങൾ.
പരീക്ഷാഫലം വരുമ്പോൾ മകന്റെ നേട്ടത്തിൽ അഭിമാനിക്കാൻ കാത്തിരുന്ന കുടുംബത്തിന് റഹ്മത്തുല്ലയുടെ വിയോഗം തീരാനൊരാഘാതമായി മാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

