കൊല്ലം ജില്ലയിലെ എംസി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. റോഡുവിള സ്വദേശി അൻവർഷാ (23) ആണ് അപകടത്തിൽ മരണപ്പെട്ടത്.
ബൈക്കിൽ സഞ്ചരിച്ചിരുന്ന അജ്മൽ (26), അഫ്സൽ (22) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി എട്ടരയോടെയായിരുന്നു സംഭവം. ആയൂരിൽ നിന്നും ചടയമംഗലത്തേക്ക് വരികയായിരുന്ന കാർ, എംസി റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടസമയത്ത് ബൈക്കിൽ മൂന്നു പേരാണ് സഞ്ചരിച്ചിരുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന മൂവരെയും ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അൻവർഷായുടെ ജീവൻ രക്ഷിക്കാനായില്ല.
കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അൻവർഷായുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

