കോഴിക്കോട് മാങ്കാവിനു സമീപം സ്വകാര്യ ആശുപത്രിക്കു മുന്നിൽ ബസ് നിർത്താത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്റെ ഗ്ലാസ് യാത്രക്കാരി അടിച്ചുതകർത്തു. കട്ടപ്പനയിൽ നിന്ന് പുൽപ്പള്ളിയിലേക്കുള്ള സർവീസിനിടെയാണ് സംഭവം.
ബസിന് സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വാഹനം നിർത്തണമെന്ന് ആവശ്യപ്പെട്ടാണ് യുവതി ബഹളമുണ്ടാക്കിയത്. തുടർന്ന് ബസിന്റെ വശത്തെ ഗ്ലാസ് യുവതി അടിച്ചുപൊട്ടിക്കുകയായിരുന്നു.
ബസിന് വരുത്തിയ നാശനഷ്ടങ്ങളുടെ അടിസ്ഥാനത്തിൽ 25,000 രൂപ പിഴ ഈടാക്കിയാണ് കെഎസ്ആർടിസി അധികൃതർ പ്രശ്നം ഒത്തുതീർപ്പാക്കിയത്. നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയുമായി ബന്ധപ്പെട്ട
ഒരു സമൂഹമാധ്യമ പേജിലൂടെയാണ് സംഭവത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

