കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ നാഗത്തുംപാടത്ത് പ്രത്യേക പരിചരണത്തോടെ വളർത്തിയിരുന്ന കഞ്ചാവ് ചെടി കണ്ടെത്തി. ബീരാൻകോയ എന്നയാളുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പിലാണ് സംഭവം.
രണ്ടടിയോളം ഉയരമുള്ള ചെടിയാണ് ഇവിടെ കണ്ടെത്തിയത്. പുല്ലും കുറ്റിക്കാടും നിറഞ്ഞ സ്ഥലത്ത് ചെറിയ വടികൾ ഉപയോഗിച്ച് താങ്ങിനിർത്തി അതീവ ശ്രദ്ധയോടെയായിരുന്നു ചെടിയുടെ പരിപാലനം.
പ്രദേശവാസികൾക്ക് സംശയം തോന്നിയതിനെ തുടർന്ന് വിവരം നല്ലളം പൊലീസിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും കഞ്ചാവ് ചെടി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

