വടശേരിക്കര: ശ്രീ അയ്യപ്പ നഴ്സിങ് സ്കൂളിലെ 2025-26 അധ്യയന വർഷത്തെ വിദ്യാർത്ഥികൾക്കായി ലാംപ് ലൈറ്റിങ് ചടങ്ങ് സംഘടിപ്പിച്ചു. പ്രഫ.
സ്മിത.എസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആരോഗ്യമേഖലയിലേക്ക് കടന്നുവരുന്ന നഴ്സിങ് വിദ്യാർത്ഥികളുടെ അർപ്പണബോധത്തെയും ഉത്തരവാദിത്തത്തെയും ഓർമ്മിപ്പിക്കുന്നതായിരുന്നു ചടങ്ങ്.
പരിപാടിയിൽ മറിയാമ്മ സ്റ്റീഫൻ, ഡോ. സജിത്കുമാർ, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.
ക്രിസ്റ്റീൻ, നഴ്സിങ് സൂപ്രണ്ട് പ്രിൻസി തോമസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. വിദ്യാർത്ഥികളുടെ പ്രയാണം ആരംഭിക്കുന്നതിനെ സൂചിപ്പിക്കുന്ന ദീപം തെളിക്കൽ ചടങ്ങിൽ അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

