പന്ത്രണ്ടാമത് സൻസദ് രത്ന പുരസ്കാരത്തിനർഹനായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ രാജ്യസഭാ എം പി യുമായ കെ കെ രാഗേഷ്. മികച്ച പാർലമെൻ്റേറിയന്മാർക്ക് നൽകുന്ന പുരസ്കാരമാണ് സൻസദ് രത്ന.കഴിഞ്ഞ സഭാ കാലയളവിലെ മികച്ച പ്രവർത്തനമാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്.
2015 ഏപ്രിലിൽ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു രാജ്യസഭയിലെത്തിയ അദ്ദേഹത്തിന് 2021 വരെയുള്ള കാലയളവിൽ സഭയിലെ ഹാജർ , സംവാദങ്ങൾ , ചോദ്യങ്ങൾ , പ്രൈവറ്റ് മെമ്പേഴ്സ് ബില്ല് തുടങ്ങിയ വിഭാഗങ്ങളിലെല്ലാം ദേശീയ ശരാശരിയിലും മികച്ചുനിൽക്കുന്ന പ്രകടനമാണുള്ളത്.
സഭാനടപടികൾ പരമാവധി പങ്കാളിത്തം ഉറപ്പുവരുത്തുക എന്നുള്ളത് ഒരു സാമാജികന്റെ ഏറ്റവും പ്രധാനപ്പെട്ട ചുമതലയാണ്.ദേശീയ ശരാശരി 78% വും സംസ്ഥാന ശരാശരി 76% വും ഉള്ളപ്പോൾ അദ്ദേഹം 88% ഹാജറിലൂടെ സഭയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.
2022 മാർച്ച് 26 ശനിയാഴ്ച ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകും.
മികച്ച പാർലമെൻ്റേറിയനുള്ള സൻസദ് രത്ന അവാർഡ് മുൻ രാഷ്ട്രപതി ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ നിർദ്ദേശപ്രകാരമാണ് നൽകി വരുന്നത്. ഇതുവരെ 75 മികച്ച പാർലമെൻറ് അംഗങ്ങളെ ആദരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]