തിരുവനന്തപുരം ∙ പാചകവാതകം സമയത്ത് ലഭിക്കാത്തതു മൂലം സംസ്ഥാനത്ത് കേറ്ററിങ് മേഖല സ്തംഭനാവസ്ഥയിൽ. വിവാഹങ്ങളും മറ്റ് ആഘോഷങ്ങളും സജീവമായ സീസണിലാണ് വലിയ പ്രതിസന്ധി.
കരിഞ്ചന്തയിൽ ഉയർന്ന വില നൽകി സിലിണ്ടറുകൾ വാങ്ങേണ്ടി വരുന്നത് സ്ഥാപനങ്ങളെ നഷ്ടത്തിലേക്ക് തള്ളുകയാണ്.
സ്വീകരിച്ച ഓർഡറുകൾ മാറ്റി വയ്ക്കാനോ ഉപയോക്താക്കളിൽ നിന്ന് കൂടുതൽ തുക ഈടാക്കാനോ കഴിയാത്ത അവസ്ഥയിലാണ് പലരും.
ബുക്ക് ചെയ്ത് ആഴ്ചകളായാലും സിലിണ്ടർ ലഭിക്കാത്തത് പ്രവർത്തനത്തെ ബാധിച്ചതായി ഹോട്ടൽ, റസ്റ്ററന്റ് ഉടമകളും ചൂണ്ടിക്കാട്ടി. ക്ഷാമം തുടർന്നാൽ ഹോട്ടൽ ഭക്ഷണത്തിനു വില വർധിപ്പിക്കേണ്ടിവരുമെന്നും ഇവർ പറയുന്നു.
പ്രധാന പ്ലാന്റുകളിൽ നിന്നുള്ള ലോഡിങ്ങിലെ കുറവ് വിതരണ ശൃംഖലയെ ബാധിച്ചു. റീഫില്ലിങ്ങിലെ കാലതാമസവും പുതിയ സിലിണ്ടറുകളുടെ കുറവും പ്രതിസന്ധി ഗുരുതരമാക്കി.
വിതരണം സാധാരണ നിലയിലാകാൻ ആഴ്ചകൾ എടുത്തേക്കുമെന്നാണ് ഗ്യാസ് ഏജൻസി ഉടമകൾ നൽകുന്ന സൂചന. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

