തിരുവനന്തപുരം∙ പാറശാല മുതൽ ഹരിപ്പാട് വരെയുള്ള 154 ലയൺസ് ക്ലബ്ബുകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 എയുടെ 22-ാമത് ഡിസ്ട്രിക്ട് കൺവൻഷൻ പാരിപ്പള്ളി ഇസിയാൻ കൺവൻഷൻ സെന്ററിൽ 1500 ഓളം പ്രതിനിധികളുടെ സാന്നിധ്യത്തിൽ വിപുലമായി നടന്നു.
ഡിസ്ട്രിക്ട് ഗവർണർ ലയൺ ജെയിൻ സി ജോബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇന്റർനാഷനൽ ഡയറക്ടർ ലയൺ ജി.മഹേഷ് ഉദ്ഘാടനം ചെയ്തു. മുൻ ഇന്റർനാഷനൽ ഡയറക്ടർ ലയൺ എൻജിനീയർ ആർ.മുരുകൻ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ വൈസ് ഗവർണർമാരായ ലയൺ എൻജിനീയർ വി.അനിൽകുമാർ, ആർ.വി.ബിജു, മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സന്മാരായ ലയൺ കെ.സുരേഷ്, ഡോ. എൻ.എൻ.മുരളി, മുൻ ഡിസ്ട്രിക്ട് ഗവർണർമാരായ ലയൺ എം.എ.വഹാബ്, ബി.അജയകുമാർ, ഡോ.
എ.കണ്ണൻ, ലയൺ കെ.ഗോപകുമാർ മേനോൻ, ഡോ. എ.ജി.രാജേന്ദ്രൻ, ജോൺ.ജി.കൊട്ടറ, സി.വി.ശ്യാം സുന്ദർ, ഡി.എസ്.ശ്രീകുമാരൻ, സി.എ.അലക്സ് കുര്യാക്കോസ്, ജി.സുരേന്ദ്രൻ, ഇന്ദിരാ രവീന്ദ്രനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ലയൺ എൻജിനീയർ വി.അനിൽകുമാറിനെ ഡിസ്ട്രിക്ട് ഗവർണറായും ലയൺ അഡ്വക്കേറ്റ് ആർ.വി.ബിജുവിനെ ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണറായും ലയൺ ടി.ബിജു കുമാറിനെ സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണറായും തിരഞ്ഞെടുത്തു.
കൗൺസിൽ ഓഫ് ലയൺ ലേഡീസിന്റെ കൺവൻഷനും വിവിധ കലാപരിപാടികളും ചടങ്ങിനോടനുബന്ധിച്ച് നടന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

