വരാപ്പുഴ (കൊച്ചി) ∙ പുതുതായി വികസിപ്പിക്കുന്ന ദേശീയപാതയിൽ എംഎൽഎഫ്എഫ് (മൾട്ടി ലെയിൻ ഫ്രീ ഫ്ലോ) ടോൾ സംവിധാനം ഏർപ്പെടുത്തും.
ടോൾ ബൂത്തുകളും മറ്റു തടസ്സങ്ങളുമില്ലാത്ത തരത്തിലാണു പുതിയ രീതിയിൽ ടോൾ പിരിവ് നടത്തുന്നത്. ഗുജറാത്തിൽ നടപ്പാക്കി വിജയംകണ്ട
ഇൗ നവീന ടോൾ രീതി അരൂർ-തുറവൂർ ഉയരപ്പാതയിലാണ് ആദ്യമായി നടപ്പാക്കാൻ ലക്ഷ്യമിടുന്നതെന്നു ദേശീയപാത അധികൃതർ പറഞ്ഞു.
റോഡിനു മുകളിലായി ഘടിപ്പിക്കുന്ന ക്യാമറകൾ വഴിയാണു ഫാസ്റ്റ് ടാഗിൽനിന്നു പണം ഇൗടാക്കുന്നത്. സെക്കൻഡുകൾക്കുള്ളിൽ ടോൾ പിരിവ് പൂർത്തിയാക്കുന്ന തരത്തിലുള്ള ആധുനിക സെൻസറുകളടങ്ങിയ നിരീക്ഷണ സംവിധാനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.
ടോൾ ബൂത്തുകളിൽ വാഹനങ്ങളുടെ നീണ്ട
നിര ഒഴിവാക്കുന്നതിനും നിലവിലുള്ള ഗതാഗതക്കുരുക്കിനും പുതിയ ടോൾ സിസ്റ്റത്തിനു പരിഹാരം കാണാൻ സാധിക്കുമെന്നാണു പ്രതീക്ഷ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

