ഏനാത്ത് ∙ എംസി റോഡിലെ എംജി കവല സ്ഥിരം അപകട മേഖലയാണ്.
പാലം മുതൽ പെട്രോൾ പമ്പിനു വടക്കു വരെ റോഡ് നേർ രേഖയിലാണ്. അതു കഴിഞ്ഞാണ് എംജി കവലയോലോടു ചേർന്നുള്ള വളവ്.
അമിത വേഗത്തിലെത്തുന്ന വാഹനം നിയന്ത്രണം വിട്ട് കൂട്ടിയിടിച്ചാണ് ഇവിടെ അപകടം പതിവാകുന്നത്. ഇതിനോടകം ഒട്ടേറെ അപകടങ്ങളും അപകട
മരണങ്ങളും നടന്നു. ഇന്നലെ പുലർച്ചെ നടൻ സന്തോഷ്.കെ.നായർ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് എതിരെ വന്ന പാഴ്സൽ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടമാണ് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചത്.
നിലവിൽ ഏനാത്ത് പാലം മുതൽ എംജി കവല വരെയുള്ള ഭാഗം അപകട
മേഖലയാണ്. ബ്ലാക് സ്പോട്ടായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇവിടെ അപകടം ഒഴിവാക്കാൻ കാര്യമായ സംവിധാനമൊന്നും ഒരുക്കിയിട്ടില്ല.
അമിത വേഗം, അലക്ഷ്യമായ ഡ്രൈവിങ്, അനവസരത്തിലെ ഓവർ ടേക്കിങ് എന്നിവയും അപകടത്തിനു കാരണങ്ങളാണ്. ഏനാത്ത് പാലം മുതൽ പെട്രോൾ പമ്പ് വരെ റോഡ് നേർ രേഖ പോലെ കിടക്കുന്ന ഭാഗത്ത് അമിത വേഗമാണ് പ്രധാന അപകട
കാരണം. 3 ഉപറോഡുകൾ ചേരുന്ന പുതുശേരിഭാഗം കവലയും അപകടമേഖലയാണ്.
പുതുശേരിഭാഗം പെട്രോൾ പമ്പിന് തെക്ക് വളവിൽ 4 വർഷം മുൻപ് ഉണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ 3 പേരുടെ ജീവൻ പൊലിഞ്ഞു. പുതുശേരിഭാഗം മണപ്പുറത്തു പടി, കിളിവയൽ ഗുരുമന്ദിരത്തിനു സമീപത്തെ വളവ്, അടൂർ നെല്ലിമൂട്ടിൽ പടി എന്നിവിടവും മിത്രപുരം മുതൽ പറന്തൽ വരെയുള്ള ഭാഗത്തെ വളവുകളും അപകട
മേഖലയാണ്. എന്നാൽ വളവുകളിലടക്കം മതിയായ ഗതാഗത സുരക്ഷാ സംവിധാനം ഒരുക്കിയിട്ടില്ല.
വാഹനങ്ങളുടെ പെരുക്കവും അപകടങ്ങൾക്കു കാരണമാകുന്നു.
എം സി റോഡിൽ ചേരുന്ന ഗതാഗത സുരക്ഷയില്ലാത്ത ഉപറോഡുകൾ അപകടക്കെണിയാണ്. എംസി റോഡിലൂടെ അമിത വേഗത്തിൽ കടന്നു പോകുന്ന വാഹനങ്ങളും ഉപറോഡിലൂടെ വരുന്ന വാഹനങ്ങളും പരസ്പരം കൂട്ടിയിടിച്ച് അപകടം പതിവാണ്.
ഇത്തരം ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള വേഗ നിയന്ത്രണ ഉപാധികൾ ഫലപ്രദമല്ലന്നാണു വിലയിരുത്തൽ. കവലകളിൽ ഇരു വശത്തും ഒരേ ഭാഗത്തുള്ള കാത്തിരിപ്പു കേന്ദ്രങ്ങളും അപകട
മേഖലകളാണ്.
പഠനങ്ങൾക്കു കുറവില്ല
ദേശീയ ഗതാഗത ആസൂത്രണ– ഗവേഷണ കേന്ദ്രം (നാറ്റ്പാക്) സഹായത്തോടെ പ്രധാന നിരത്തായ എംസി റോഡിൽ അതീവ അപകട മേഖലകൾ അഥവാ ബ്ലാക് സ്പോട്ടുകൾ കണ്ടെത്തിയെങ്കിലും സുരക്ഷാ ക്രമീകരണങ്ങൾക്ക് നടപടികൾ നീളുകയാണ്.
അടുത്ത കാലത്തും കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനായി അതീവ അപകട മേഖലയായ എംജി കവലയിലടക്കം കെഎസ്ടിപി, മോട്ടർ വാഹന വകുപ്പ്, നാറ്റ്പാക് എന്നിവ സംയുക്തമായി പരിശോധന നടത്തിയിരുന്നു.
ഉപ റോഡുകൾ ചേരുന്ന ഭാഗത്ത് മതിയായ സുരക്ഷാ ക്രമീകരണം ഇല്ല.
ബ്ലാക് സ്പോട്ടുകൾ സുരക്ഷിതമാക്കാനുള്ള നടപടി സ്വീകരിക്കേണ്ട ചുമതല റോഡ് സുരക്ഷാ അതോറിറ്റിക്കാണ്.
അപകട മേഖലകളിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് അമിത വേഗത്തിന് തടയിടാൻ പരീക്ഷണം നടത്തിയിരുന്നു.
ജർമൻ നിർമിത റിയൽ ടൈം സ്പീഡ് ഫീഡ്ബാക് സൈൻ എന്ന ഉപകരണം ഉപയോഗിച്ചായിരുന്നു രണ്ടു വർഷം മുൻപ് പരീക്ഷണം. വാഹനത്തിന്റെ വേഗം അകലെ നിന്ന് ഡ്രൈവറെ ഓർമപ്പെടുത്തുന്നതായിരുന്നു സംവിധാനം.
ഇത്തരത്തിൽ നാറ്റ് പാക് ഉൾപ്പെടെ ബന്ധപ്പെട്ട വിവിധ ഏജൻസികളുടെ പഠനം തുടരുമ്പോഴും പാതയെ അപകടരഹിതമാക്കുന്ന നടപടി മാത്രം യാഥാർഥ്യമാകുന്നില്ല.
വേണം മുൻകരുതൽ
∙അപകടമേഖലകൾ, ബ്ലാക്ക് സ്പോട്ടുകൾ, വളവുകൾ, പാലങ്ങൾ എന്നിവിടങ്ങളിൽ ബ്ലിങ്കർ ലൈറ്റുകൾ സ്ഥാപിക്കണം.
∙ രാത്രികാലങ്ങളിൽ വാഹനമോടിക്കുന്നവർക്ക് റോഡിന്റെ ഘടന മനസ്സിലാക്കുന്നതിനായി സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കണം. ∙ ജംക്ഷനുകളിലേക്ക് വാഹനങ്ങൾ വന്നു കയറുന്ന സൈഡ് റോഡുകളിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കണം.
∙ വളവുകളിൽ ‘നോൺ സ്റ്റോപ്’, ‘നോ പാർക്കിങ്’ ബോർഡുകൾ കാര്യക്ഷമമായി സ്ഥാപിക്കണം. ∙ വളവുകളിൽ ഓവർടേക്ക് നിരോധിക്കണം.
ഓവർടേക്ക് നിരോധിത മേഖലയെന്ന മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കണം. ∙ പോസ്റ്റ്, കലുങ്ക് എന്നിവയുള്ള ഇടങ്ങളിൽ റിഫ്ലക്ടിങ് സ്ട്രിപ്പുകൾ സ്ഥാപിക്കുന്നത് സഹായകമാകും.
∙ റോഡിലേക്ക് ഇറങ്ങിനിൽക്കുന്ന പോസ്റ്റുകൾ, ബോർഡുകൾ, സ്വകാര്യ നിർമിതികൾ തുടങ്ങിയവ നീക്കം ചെയ്യണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

