ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണം വൈകുന്നു. ടിവികെ ഭൂരിപക്ഷം തെളിയിച്ചില്ലെങ്കിൽ എഐഎഡിഎംകെ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുമെന്നാണ് പുതിയ റിപ്പോർട്ട്.
എടപ്പാടിയെ മുഖ്യമന്ത്രി ആക്കിയുള്ള ഫോർമുലയാണ് പരിഗണനയിലുള്ളത്. എഐഎഡിഎംകെയെ ഡിഎംകെ പുറത്തുനിന്ന് പിന്തുണച്ചേക്കും.
രാഷ്ട്രീയ നീക്കങ്ങൾ തുടരുന്നതിനിടെ ഡിഎംകെ എംഎൽഎമാരുടെ യോഗം വൈകീട്ട് നടക്കും. അതേസമയം, വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാൻ കഴിയുമെങ്കിൽ ഇടപെടില്ലെന്നാണ് ഡിഎംകെ വൃത്തങ്ങൾ പറയുന്നത്.
രാഹുൽ ഗാന്ധി മര്യാദ കാണിച്ചില്ല. ഫലം വന്നതിനു ശേഷം സ്റ്റാലിനുമായി സംസാരിച്ചപ്പോൾ ഒപ്പമുണ്ടെന്ന് രാഹുൽ പറഞ്ഞതായി ഡിഎംകെ നേതാക്കൾ പറയുന്നു.
എന്നാൽ ചൊവ്വാഴ്ച ഖർഗെ വിളിച്ചപ്പോൾ ടി ആർ ബാലു അതൃപ്തി അറിയിച്ചു. ബിജെപി പിൻവാതിൽ വഴി തമിഴ്നാട്ടിൽ പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ കോൺഗ്രസ്സ് എന്തുചെയ്യണമെന്ന് ഖർഗെ ചോദിച്ചു.
നിങ്ങൾ എന്ത് ചെയ്യണമെന്ന് ഞങ്ങൾ പറയണോ എന്ന് ബാലു തിരിച്ചു ചോദിച്ചെന്നും നേതാക്കൾ പറയുന്നു. അതേസമയം, കോൺഗ്രസ്സ് -ടിവികെ സഖ്യസർക്കാർ അനുവദിക്കരുതെന്ന് ദില്ലിയിൽ നിന്ന് നിർദേശം വന്നതായും എൻഡിഎ നേതാക്കൾ വെളിപ്പെടുത്തുന്നു.
അൻപുമണി രാമദാസ് ടിവികെയുമായുള്ള ചർച്ചകൾ നിർത്തിയത് അതിനുശേഷമാണെന്നും നേതാക്കൾ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

