ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു ശേഷം പെട്രോൾ, ഡീസൽ വില കൂട്ടുമെന്ന വാർത്തകൾ വ്യാജമാണെന്ന് ആവർത്തിച്ചിരുന്ന കേന്ദ്രസർക്കാരാണു ബംഗാൾ വോട്ടെടുപ്പു കഴിഞ്ഞു രണ്ടാം ദിവസം വാണിജ്യ സിലിണ്ടർ നിരക്കിൽ വലിയ മാറ്റം വരുത്തിയത്. വൻകിട
റസ്റ്ററന്റുകളിൽ മാത്രമാണ് ഇലക്ട്രിക് കിച്ചൻ ഉള്ളത്. ഭൂരിഭാഗം സ്ഥാപനങ്ങളും ഇപ്പോഴും എൽപിജി സിലിണ്ടറിനെയാണു ആശ്രയിക്കുന്നത്.
വ്യവസായ ആവശ്യങ്ങൾക്കു വലിയ അളവിൽ ഡീസൽ (ബൾക്ക് ഡീസൽ) നൽകുന്നതിനുള്ള നിരക്കും വർധിപ്പിച്ചു.
ലീറ്ററിനു 137 രൂപയിൽനിന്നു 149 രൂപയായിട്ടാണ് ഉയർത്തിയത്.
യുദ്ധസാഹചര്യത്തിൽ പെട്രോൾ, ഡീസൽ വിലയിലുണ്ടായേക്കാവുന്ന വർധന തടയാൻ ലക്ഷ്യമിട്ട് കേന്ദ്രം അധിക എക്സൈസ് തീരുവ മാർച്ചിൽ ഗണ്യമായി കുറച്ചിരുന്നു. ഡീസലിന്റെയും പെട്രോളിന്റെയും എക്സൈസ് തീരുവ ലീറ്ററിന് 10 രൂപ വീതമാണു കുറച്ചത്.
എണ്ണക്കമ്പനികളുടെ നഷ്ടം നികത്താനുള്ള നടപടിയായതിനാൽ ചെറുകിട വിൽപന വിലയിൽ ഇതു പ്രതിഫലിച്ചിരുന്നില്ല.
ഗാർഹിക സിലിണ്ടറിന്റെ വില വർധിപ്പിച്ചിട്ടില്ലെങ്കിലും ഇതും വേണ്ടിവരുമെന്ന വിലയിരുത്തലിലാണു കേന്ദ്രം.
മാർച്ച് 7നാണ് ഒടുവിൽ ഗാർഹിക എൽപിജി നിരക്കു വർധിപ്പിച്ചത്; 60 രൂപ.
രാജ്യാന്തര വിമാനസർവീസുകൾക്കുള്ള വിമാന ഇന്ധന (എടിഎഫ്) നിരക്കും വീണ്ടും വർധിപ്പിച്ചു. അതേസമയം, കേന്ദ്ര നിർദേശമുള്ളതിനാൽ ആഭ്യന്തര സർവീസുകൾക്കുള്ള നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല.
പൊതുമേഖലാ കമ്പനികൾ മാസത്തിന്റെ ആദ്യ ദിവസമാണ് എൽപിജി, എടിഎഫ് നിരക്ക് പുതുക്കുന്നത്.
രാജ്യാന്തര വിലയും വിനിമയ നിരക്കുമെല്ലാം പരിഗണിച്ചാണ് ഇത്. കഴിഞ്ഞ ഏതാനും ആഴ്ചയ്ക്കിടെ രാജ്യാന്തര തലത്തിൽ ക്രൂഡ് ഓയിൽ നിരക്ക് 50% വർധിച്ചിരുന്നു.
വിലവർധന ബാധിക്കുക ചെറിയ വിഭാഗത്തെ:ഐഒസി
ന്യൂഡൽഹി ∙ വാണിജ്യ സിലിണ്ടറിന്റെ നിരക്കുവർധന ഒരു ശതമാനത്തിൽ താഴെ ആളുകളെ മാത്രമേ ബാധിക്കൂവെന്ന വിശദീകരണവുമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി).
33 കോടി ഉപയോക്താക്കളുള്ള ഗാർഹിക എൽപിജിയുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. ആഭ്യന്തര വിമാനസർവീസ് നടത്തുന്ന കമ്പനികളുടെ എടിഎഫ് നിരക്കിലും മാറ്റമില്ലെന്നും ഐഒസി വിശദീകരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

