വിഷാദം നമ്മുടെ സമൂഹത്തിൽ പലരെയും കീഴടക്കിയിട്ടുണ്ട്. പക്ഷേ, നമ്മളൊന്ന് ശ്രമിച്ചാൽ അവരെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും കരയിലെത്തിക്കാൻ പറ്റില്ലേ…? അതുപോലെ, പഠിക്കുന്നതിനേക്കാൾ മൊബൈലിൽ ഗെയിം കളിച്ചിരിക്കാൻ ഇഷ്ടപ്പെടുന്ന ഒട്ടേറെ കുട്ടികളുണ്ട്.
എന്നാൽപ്പിന്നെ ‘പാഠം പഠിക്കാൻ’ ഈ ഗെയിംകളി തന്നെ ഒരു ഉപായമാക്കിയാലോ…? എന്തൊക്കെ ഐഡിയകൾ, ആശയങ്ങൾ.. അല്ലേ? ലൈഫ് വേറെ ലെവൽ!
മേൽപ്പറഞ്ഞ സൊല്യൂഷനുകളുമായി രണ്ട് കിടിലൻ മലയാളി സ്റ്റാർട്ടപ്പുകൾ മനോരമ ഓൺലൈൻ എലവേറ്റിന്റെ പുത്തൻ എപ്പിസോഡിൽ മാറ്റുരയ്ക്കുകയാണ്; ‘ഒപ്പവും’ ‘കൽക്കിയും’. ഇവരുടെ ത്രസിപ്പിക്കുന്ന ബിസിനസ് പിച്ച് കാണാം, ഇന്ന് വൈകിട്ട് 6ന് മനോരമ ഓൺലൈനിൽ.
സംരംഭകർക്ക് അവരുടെ ബിസിനസ് ആശയങ്ങൾ പങ്കുവെക്കാനും നിക്ഷേപക, ഉപദേശ പിന്തുണ നേടാനും സഹായിക്കുന്ന, മലയാളത്തിലെ ആദ്യ, ബിസിനസ് പിച്ച് റിയാലിറ്റി ഷോയാണ് മനോരമ ഓൺലൈൻ എലവേറ്റ്. ശനിയാഴ്ച വൈകിട്ട് ആറിന് മനോരമ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പുതിയ എപ്പിസോഡ് കാണാം.
മനോരമ ഓൺലൈൻ യൂട്യൂബ് ചാനലിലും വിഡിയോ ലഭ്യമാണ്. എലവേറ്റിന്റെ ഏഴാം എപ്പിസോഡ് ഇന്നലെ പുറത്തുവന്നിരുന്നു.
രണ്ട് എപ്പിസോഡുകളും ശനി, ഞായർ ദിവസങ്ങളിൽ രാത്രി 10ന് മഴവിൽ മനോരമയിലും കാണാം.
യുഎസിലടക്കം കുട്ടികളുടെ ഫുട്ബോൾ പരിശീലനത്തിന് ഉപയോഗിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം നിർമിച്ച് ശ്രദ്ധേയമായ ‘ഡാർട്ടിൽ’, ശരീരത്തിലെ നിർജലീകരണം പരിഹരിക്കാനുള്ള വെൽനസ് പോഡുകൾ ഒരുക്കിയ ‘ലൈഫ്ഫുൾ’ എന്നീ ബ്രാൻഡുകളാണ് ഇന്നലെ പുറത്തുവന്ന എപ്പിസോഡിൽ ബിസിനസ് പിച്ച് അവതരിപ്പിച്ചത്.
മാനസിക ആരോഗ്യത്തിന് ആളുകൾ മുൻഗണന കൊടുക്കുന്ന ഇക്കാലത്ത് മലയാളത്തിൽ ഓൺലൈൻ കൗൺസിലിങ് സേവനങ്ങൾ ഒരുക്കി ശ്രദ്ധേയരായ സ്റ്റാർട്ടപ്പാണ് ഒപ്പം. 24 മണിക്കൂറും വിവിധ വിഭാഗങ്ങളിലുള്ള മാനസികരോഗ വിദഗ്ധരുടെ സേവനങ്ങൾ ലഭ്യമാകുമെന്നതാണ് പ്രത്യേകത.
കഴിഞ്ഞ വർഷം കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച ഹഡിൽ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഫെസ്റ്റിവലിൽ 1.5 കോടി രൂപയുടെ സീഡ് ഫണ്ടും ‘ഒപ്പം’ സ്വന്തമാക്കിയിരുന്നു. കാസർകോഡ് സ്വദേശികളായ ഇബ്രാഹിം ഹവാസ്, അബ്ദുള്ള കുഞ്ഞി, മുബാഷിറ റഹ്മാൻ എന്നിവരാണ് കമ്പനിയുടെ സാരഥികൾ.
ഇന്നത്തെ മാതാപിതാക്കൾ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് ചെറിയ കുട്ടികളുടെ അധിക സ്ക്രീൻ ടൈം.
ഇതിനെ പഠനത്തിലേക്ക് തിരിച്ചുവിടാനുള്ള ശ്രമമാണ് കൽക്കിയുടേത്. കുട്ടികളുടെ സ്ക്രീൻ ടൈം കുറയ്ക്കുന്നതിന് പകരം രസകരമായ കളികളിലൂടെ അവരെ പഠനത്തിൽ സഹായിക്കുകയാണ് കൽക്കി ചെയ്യുന്നത്.
എഐ സഹായത്തോടെ ക്ലാസ് റൂമുകളെ ഇന്ററാക്ടീവ് പ്ലാറ്റ്ഫോമുകളാക്കി മാറ്റിയാണ് ഇത് സാധ്യമാക്കുന്നത്. അരുൺ കുമാർ, ജെ.പ്രിൻസ് എന്നിവരാണ് ‘കൽക്കി’ക്ക് പിന്നിൽ
എലവേറ്റിലെ മുൻ എപ്പിസോഡുകൾ വലിയ രീതിയിൽ ശ്രദ്ധനേടിയിരുന്നു.
ലക്ഷക്കണക്കിന് പേരാണ് ഇതുവരെ ഷോ കണ്ടത്. പങ്കെടുത്ത ടീമുകൾക്ക് എലവേറ്റിൽ നിന്ന് ലഭിച്ചതിനു പുറമെ കൂടുതൽ നിക്ഷേപങ്ങളും ബിസിനസ് അവസരങ്ങളും കിട്ടിയിരുന്നു.
ആദ്യ എപ്പിസോഡുകളിൽ പങ്കെടുത്ത ലൈഫ്ഡ്, നാച്ചുറപ്പ് എന്നീ സ്റ്റാർട്ടപ്പുകൾക്കാണ് ലക്ഷങ്ങളുടെ അധിക നിക്ഷേപം ലഭിച്ചത്. വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ ബിസിനസ് അവസരങ്ങളും ഇവരെ തേടിയെത്തി.
എലവേറ്റിൽ ഇവർ നടത്തിയ ബിസിനസ് പിച്ച് കണ്ടതിനു ശേഷമാണ് ഈ നേട്ടമെന്നതും ശ്രദ്ധേയം.
മികച്ച ബിസിനസായി വളർത്താൻ കഴിയുന്ന ആശയം, സംരംഭം, സ്റ്റാര്ട്ടപ്പുകൾ തുടങ്ങിയവയ്ക്ക് നിക്ഷേപവും വളർച്ച ഉറപ്പാക്കാൻ വിദഗ്ധരുടെ സഹായവും ഉറപ്പാക്കാനാണ് മനോരമ ഓൺലൈൻ ജെയിൻ യൂണിവേഴ്സിറ്റിയുമായി ചേർന്ന് ‘മനോരമ ഓൺലൈൻ എലവേറ്റ്’ സംഘിപ്പിക്കുന്നത്. എലവേറ്റിന്റെ ആദ്യ സീസൺ വമ്പൻ ഹിറ്റായിരുന്നു.
മനോരമ ഓൺലൈൻ എലവേറ്റ് സീസൺ-2ന് ലഭിച്ചത് അഞ്ഞൂറിലധികം അപേക്ഷകൾ. ഇവരിൽ നിന്ന് ഗ്രൂമിങ്ങിന് തിരഞ്ഞടുക്കപ്പെട്ടത് 30 സ്റ്റാർട്ടപ്പുകൾ.
ഫൈനലിൽ എത്തിയത് 20 എണ്ണവും.
ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ, ഹീൽ സ്ഥാപകൻ രാഹുൽ എബ്രഹാം മാമ്മൻ, അരോമ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ ആൻ സജീവ്, ഹെഡ്ജ് ഇക്വിറ്റീസ് ചെയർമാൻ അലക്സ് കെ. ബാബു, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ.
ടോം എം.ജോസഫ് എന്നിവരാണ് സീസൺ-2ലെ നിക്ഷേപക പാനൽ അംഗങ്ങൾ. കേരള സ്റ്റാർട്ടപ്പ് മിഷൻ, കേരള എയ്ഞ്ചൽ നെറ്റ്വർക്ക് (കെഎഎൻ), ബ്രഹ്മ സൊല്യൂഷൻസ് എന്നിവരുടെ സഹകരണത്തോടെയാണ് മനോരമ ഓൺലൈൻ ‘മനോരമ ഓൺലൈൻ എലവേറ്റ്’ സംഘടിപ്പിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

