ആലപ്പുഴ: ദേശീയപാതയിൽ വണ്ടാനത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം. അർത്തുങ്കൽ അരീപറമ്പിൽ കളത്തിൽപറമ്പിൽ ബിനുവിന്റെ മകൻ അഖിൽ കൃഷ്ണ (22), ചേർത്തല കുറുപ്പംകുളങ്ങര മട്ടുമ്മ വെളിയിൽ സുനിൽ ദാസിന്റെ മകൾ അച്ചു എസ് ദാസ് (20) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി 11.50 നായിരുന്നു അപകടം. മാർത്താണ്ഡത്ത് മൂന്നാം വർഷ നഴ്സിങ് വിദ്യാർഥിനിയായ അച്ചു എസ് ദാസിനെ കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് ചേർത്തലയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
അയൽവാസികളും സുഹൃത്തുക്കളുമാണ് മരിച്ച ഇരുവരും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

