കോട്ടയം: കുറവിലങ്ങാട് മോനിപ്പള്ളിയിൽ കാറും ടോറസും കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു. പത്തനംതിട്ട അടൂർ സ്വദേശികൾ ആയ മനോജ് , കുട്ടൻ എന്നിവർ ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു സഭവം. അപകടത്തിൽപ്പെട്ട ലോറി തോട്ടിലേക്ക് മറിഞ്ഞ് ടോറസ് ഡ്രൈവർ സോമനും പരുക്കുണ്ട്.
നാട്ടുകാർ ഉടനെ രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും കാറിന്റെ മുൻവശം പൂർണമായി തകർന്നതിനാൽ രക്ഷാ പ്രവർത്തനം നടത്താനായില്ലായിരുന്നു. തുടർന്ന് ഫയർഫോഴ്സ് എത്തി കാർ പൊളിച്ച ശേഷമാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
ബന്ധുവിനെ വിമാനത്താവളത്തിലാക്കിയ ശേഷം മടങ്ങിവരവെയായിരുന്നു അപകടം നടന്നത്. കാറിന്റെ നിയന്ത്രണം തെറ്റി ലോറിയിൽ ഇടിച്ചതാകാം എന്നാണ് പൊലീസിന്റെ നിഗമനം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]