‘മനോരമ ഓൺലൈൻ എലവേറ്റ് – ഡ്രീസ് ടു റിയാലിറ്റി സീസൺ 2’ലെ ആറാം എപ്പിസോഡ് ഇന്ന് (ശനിയാഴ്ച) വൈകിട്ട് ആറിന് മനോരമ ഓൺലൈനിൽ കാണാം. ഗെയിമിങ് രംഗത്ത് പ്രവർത്തിക്കുന്ന ‘ടൂട്ടി ഫ്രൂട്ടി’, ഡീപ് ക്ലീനിങ് മേഖലയിലുള്ള ‘ജെ ഗാർഡ്’ എന്നീ സംരംഭങ്ങളാണ് പുതിയ എപ്പിസോഡിൽ മാറ്റുരയ്ക്കുന്നത്.
ഇവർക്ക് നിക്ഷേപകരുടെ മനം കവർന്ന് മൂലധന പിന്തുണ നേടാൻ കഴിഞ്ഞോ? ആകാംക്ഷ അവസാനിക്കാൻ മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. മലയാളത്തിലെ ആദ്യ ബിസിനസ് പിച്ച് റിയാലിറ്റി ഷോയാണ് ‘മനോരമ ഓൺലൈൻ എലവേറ്റ്’. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് ആറു മണിക്ക് മനോരമ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ എലവേറ്റ് എപ്പിസോഡുകൾ പുറത്തുവരും.
ഓരോ എപ്പിസോഡും ശനി, ഞായർ ദിവസങ്ങളിൽ രാത്രി 10ന് മഴവിൽ മനോരമയും സംപ്രേഷണം ചെയ്യും. മനോരമ ഓൺലൈൻ യൂട്യൂബ് ചാനലിലും എപ്പിസോഡുകൾ കാണാം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ തൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന ‘സാപ്പി ഫൈൻഡ്’, ക്വിക്ക് ഫാർമിങ് രംഗത്തെ നൂതന ആശയവുമായി പ്രവർത്തിക്കുന്ന ‘ഹേയ് ഫാർമർ’ എന്നിവരാണ് വെള്ളിയാഴ്ച പുറത്തു വന്ന എലവേറ്റ് എപ്പിസോഡ് 5ൽ പങ്കെടുത്തത്.
വലിയ വിപണി സാധ്യതകളുള്ള ഡീപ് ക്ലീനിങ് രംഗത്ത് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സംരംഭമാണ് ‘ജെ ഗാർഡ്’. ഇവരുടെ പ്ലാറ്റ്ഫോമിലൂടെ ഡീപ് ക്ലീനിങ് സേവനങ്ങൾ ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്.
പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനവും ‘ജെ ഗാർഡ്’ ഉറപ്പു വരുത്തും. ജെസ്വിൻ തോമസ് ജോർജ്, അമിത്.എസ്.ഗോപാൽ, സോളമൻ തോമസ് സ്കറിയ എന്നിവരാണ് സംരംഭത്തിന് പിന്നിൽ.
രാജ്യാന്തര തലത്തിൽ വൈറലായ ഗെയിമുകൾ നിർമിച്ച് ശ്രദ്ധേയരായ ‘ടൂട്ടി ഫ്രൂട്ടി’യാണ് മറ്റൊരു ബിസിനസ് പിച്ച് നടത്തുന്നത്.
ഗെയിമിങ് രംഗത്ത് 38 അവാർഡുകൾ നേടിയ ടീമിനെ തേടി ചുരുങ്ങിയ കാലത്ത് നിരവധി അംഗീകാരങ്ങളും എത്തിയിട്ടുണ്ട്. ഇരട്ട
സഹോദരങ്ങളായ അജിഷ്.ജി.ഹബീബ്, ബിജിഷ്.ജി.ഹബീബ് എന്നിവരാണ് കമ്പനിയുടെ സാരഥികൾ.
എലവേറ്റിൻറെ ആദ്യം പുറത്തുവന്ന അഞ്ച് എപ്പിസോഡുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മനോരമ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും മഴവിൽ മനോരമ ടിവിയിലൂടെയും ലക്ഷക്കണക്കിന് പേർ വിഡിയോകൾ കണ്ടു.
എലവേറ്റിൽ പങ്കെടുത്ത പല സംരംഭകർക്കും മികച്ച നിക്ഷേപവും ലഭിച്ചു. മറ്റു ചിലർക്ക് എലവേറ്റിന് ശേഷവും നിക്ഷേപങ്ങളും ബിസിനസ് അവസരങ്ങളും തേടിയെത്തി.
മികച്ച ബിസിനസായി വളർത്താൻ കഴിയുന്ന ആശയം, സംരംഭം, സ്റ്റാര്ട്ടപ്പുകൾ തുടങ്ങിയവയ്ക്ക് നിക്ഷേപക പിന്തുണയും വളർച്ച ഉറപ്പാക്കാൻ വിദഗ്ധരുടെ സഹായവും നൽകാനാണ് മനോരമ ഓൺലൈൻ ജെയിൻ യൂണിവേഴ്സിറ്റിയുമായി ചേർന്ന് ‘മനോരമ ഓൺലൈൻ എലവേറ്റ്’ സംഘിപ്പിക്കുന്നത്. അഞ്ഞൂറിലധികം അപേക്ഷകളാണ് മനോരമ ഓൺലൈൻ എലവേറ്റ് സീസൺ-2ന് ലഭിച്ചത്.
ഇവരിൽ നിന്ന് ഗ്രൂമിങ്ങിന് തിരഞ്ഞടുക്കപ്പെട്ടത് 30 സ്റ്റാർട്ടപ്പുകൾ. ഫൈനലിൽ എത്തിയത് 20 എണ്ണവും.
ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ, ഹീൽ സ്ഥാപകൻ രാഹുൽ എബ്രഹാം മാമ്മൻ, അരോമ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ ആൻ സജീവ്, ഹെഡ്ജ് ഇക്വിറ്റീസ് ചെയർമാൻ അലക്സ് കെ.
ബാബു, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം എം.ജോസഫ് എന്നിവരാണ് സീസൺ-2ലെ നിക്ഷേപക പാനൽ അംഗങ്ങൾ. കേരള സ്റ്റാർട്ടപ്പ് മിഷൻ, കേരള എയ്ഞ്ചൽ നെറ്റ്വർക്ക് (കെഎഎൻ), ബ്രഹ്മ സൊല്യൂഷൻസ് എന്നിവരുടെ സഹകരണത്തോടെയാണ് മനോരമ ഓൺലൈൻ ‘മനോരമ ഓൺലൈൻ എലവേറ്റ്’ സംഘടിപ്പിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

