പത്തനാപുരം ∙ സിനിമയിൽ കുന്തവും പിടിച്ച് ഒറ്റനിൽപു നിന്ന പത്തനാപുരം നടുക്കുന്നിൽ വയലിൽ പുത്തൻ വീട്ടിൽ സജീവ് വയലിൽ ഇന്നു താരമാണ്. പള്ളിച്ചട്ടമ്പിയെന്ന സിനിമയിൽ നടൻ പൃഥ്വിരാജിന് പിന്നിലായിരുന്നു കുന്തവും പിടിച്ചുള്ള സജീവിന്റ നിൽപ്.
ആറ് സിനിമകളിൽ അഭിനയിച്ചെങ്കിലും സജീവിന്റെ മുഖം ഇത്രമേൽ തിരിച്ചറിയപ്പെടുന്നത് പള്ളിച്ചട്ടമ്പിയിലെ വേഷത്തോടെയാണ്.
സിനിമയിൽ നായർ പടയാളിയുടെ വേഷമായിരുന്നു ആദ്യം പറഞ്ഞിരുന്നത്. മേയ്ക്കപ്പ് ചെയ്യുന്നതിനിടെ മീശ വെട്ടിപ്പോയി.
മീശ ചെറുതായതോടെ മറ്റുള്ള പടയാളികളിൽ നിന്ന് രൂപത്തിൽ വ്യത്യാസം വന്നപ്പോൾ സിനിമയിൽ അഭിനയിക്കാൻ കഴിയുമോയെന്നു പോലും ഭയന്നു. ഒഴിവാക്കരുതെന്ന് അപേക്ഷിച്ചപ്പോഴാണ് കുന്തവും പിടിച്ചു നിൽക്കുന്ന വേഷം കിട്ടിയത്.
ഒരു ദിവസത്തെ ഷൂട്ടിങ്ങിൽ രാവിലെ മുതൽ വൈകിട്ട് വരെ ഒരേ നിൽപ് നിന്നതാണ് വാർത്തയായത്.
സിനിമയുടെ അണിയറ പ്രവർത്തകർ ഈ കഥ പുറത്തേക്കു വിട്ടതോടെ സജീവൻ താരമായി. ചെറിയനാട് എസ്വിഎച്ച്എസിലെ അധ്യാപകനായ സജീവ് അഭിനയിച്ച ആറോളം സിനിമകൾ പുറത്തിറങ്ങാനുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

