മുണ്ടത്തിക്കോട് ∙ അച്ഛനൊപ്പം ഉച്ചമയക്കത്തിലായിരുന്നു, 6 വയസ്സുകാരി ടെസ മരിയ നിഖിൽ. വീട് കുലുങ്ങിയപ്പോൾ അച്ഛൻ നിഖിലും ടെസയും ഞെട്ടിയുണർന്നു.
വേദനിച്ചപ്പോൾ കാലിൽ നോക്കി. ബെഡിൽ നിറയെ ചോര.
700 മീറ്റർ അകലെ നടന്ന സ്ഫോടനത്തിന്റെ ശക്തിയിൽ ജനൽചില്ലുകൾ പൊട്ടിത്തെറിച്ച്, അതു ടെസയുടെ കാലിൽ തുളച്ചു കയറി. ടിവി ഉൾപ്പെടെ വീട്ടുപകരണങ്ങൾ പൊട്ടുന്ന ശബ്ദം പിന്നാലെ കേട്ടതോടെ കുഞ്ഞിനെയുമെടുത്ത് നിഖിൽ അടുത്ത മുറിയിലേക്ക് ഓടി.
ടെസയുടെ സഹോദരി ഇസാ മരിയ, അമ്മ അമ്മുവിന്റെ കൂടെ കളിക്കുകയായിരുന്നു.
ഇസയുടെ ചെവിയിൽ ജനൽചില്ല് തട്ടിയെങ്കിലും പരുക്കില്ല. കുഞ്ഞുങ്ങളെയും വാരിയെടുത്ത് നിഖിലും അമ്മുവും പുറത്തേക്ക് ഓടി.
സമീപത്തെ വീടുകളിൽനിന്നും ആളുകൾ പുറത്തേക്ക് ഓടിവരുന്നതു കണ്ടതായി നിഖിൽ പറഞ്ഞു. ടെസയുടെ വലതു കാലിന്റെ മുട്ടിനു താഴെയാണ് 2 വലിയ ചില്ലുകൾ തറച്ചു കയറിയത്.
മുണ്ടത്തുകാവ് ബിവിഎൽപി സ്കൂളിലെ എൽകെജി വിദ്യാർഥിയാണ്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെടിക്കെട്ടുകാരുടെ തട്ടകം, നടുക്കം മാറാതെ നാട്ടകം
എരുമപ്പെട്ടി∙ മുണ്ടത്തിക്കോട് ദുരന്തത്തിന്റെ ആഘാതത്തിൽ നടുക്കുന്ന ഓർമകളുമായി സമീപ പഞ്ചായത്തുകളായ വേലൂരും എരുമപ്പെട്ടിയും.വെടിക്കെട്ടു സാമഗ്രികളുടെ നിർമാണത്തിൽ പേരുകേട്ട
എരുമപ്പെട്ടി പഞ്ചായത്തിലെ കുണ്ടന്നൂരിൽ നാലുതവണയും വേലൂർ പഞ്ചായത്തിലെ വെങ്ങിലശേരിയിൽ രണ്ടു തവണയും വെടിക്കെട്ട് അപകടങ്ങളും മരണങ്ങളുമുണ്ടായി. വെങ്ങിലശേരിയിലെ പടക്കനിർമാണശാലയിൽ 1993 മാർച്ച് 12 നുണ്ടായ അപകടത്തിൽ മരിച്ചത് 5 പേരാണ്.
നെന്മാറ വല്ലങ്ങി വേലാഘോഷത്തിന്റെ വെടിക്കെട്ടിനായുള്ള സാമഗ്രികൾ തയ്യാറാക്കുന്നതിനിടയിലാണ് അന്ന് ദുരന്തമുണ്ടായത്. 10 വർഷത്തിനുശേഷം ഇതേ സ്ഥലത്തെ പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ 4 പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയും മരിച്ചു.
എരുമപ്പെട്ടി കുണ്ടന്നൂരിലെ പന്തലങ്ങാട്ട് , പുഴയ്ക്കൽ കുടുംബങ്ങളിലെ സഹോദരൻമാർ വെടിക്കെട്ട് സാമഗ്രികളുടെ നിർമാണത്തിൽ കേരളത്തിൽ തന്നെ പ്രശസ്തരാണ്.
തൃശൂർ പൂരമടക്കം ഒട്ടേറെ ക്ഷേത്രാേത്സവങ്ങൾക്ക് ഇവരായിരുന്നു സ്ഥിരമായി വെടിക്കെട്ട് കരാർ എടുത്തിരുന്നത്. ഈ രംഗത്ത് പ്രശസ്തനായിരുന്ന കുണ്ടന്നൂർ പന്തലങ്ങാട്ട് സുന്ദരൻ 2006 മാർച്ചിൽ തൃശൂർ പൂരം സാംപിൾ വെടിക്കെട്ടിനുള്ള ഒരുക്കത്തിനിടെ മരിച്ചു.
2004 ൽ കുണ്ടന്നൂരിലെ മുട്ടിക്കൽ മോസ്കോ റോഡിലെ ഒരു പറമ്പിൽ വെടിക്കെട്ട് നിർമാണത്തിനിടെ രാസപദാർഥങ്ങൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പാലക്കാട് സ്വദേശിയായ തൊഴിലാളി മരിക്കുകയും ലൈസൻസിയായിരുന്ന പുഴയ്ക്കൽ ജനാർദ്ദനന് പരുക്കേൽക്കുകയും ചെയ്തിരുന്നു.
2017 ഏപ്രിലിൽ ഉത്സവത്തിന്റെ വെടിക്കെട്ട് നടത്തി ബാക്കി വന്ന പടക്കങ്ങളും വെടിക്കെട്ട് സാമഗ്രികളും കുണ്ടന്നൂർ പാടത്തെ ഒരു ഷെഢിൽ സൂക്ഷിച്ചിരുന്നത് പുലർച്ചെ ഉഗ്ര സ്ഫോടനത്തോടെ പൊട്ടിത്തെറിച്ചു.
എന്നാൽ പരിസരത്തെ വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചിരുന്നു. 2018 മാർച്ച് മാസത്തിൽ വെടിക്കെട്ട് സാമഗ്രികൾ പൊട്ടിത്തെറിച്ച് പുതിയ ഒരു കോൺക്രീറ്റ് വീട് തന്നെ തകർന്ന് നിലം പൊത്തിയ സംഭവവുമുണ്ടായി.
കുണ്ടന്നൂർ തെക്കേകരയിൽ പന്തലങ്ങാട്ട് ആനന്ദനെന്ന വെടിക്കെട്ട് പണിക്കാരന്റെ ഏറെക്കുറെ നിർമാണം പൂർത്തിയായ വീടാണ് അന്ന് തകർന്നത്.്. 2023 ഫെബ്രുവരി 30 നു കുണ്ടന്നൂർ കല്ലിങ്ങൽ പുഴയോരത്തെ ആളൊഴിഞ്ഞ പറമ്പിൽ പ്രവർത്തിച്ചിരുന്ന വെടിക്കെട്ടുപുരയിൽ നടന്ന ഉഗ്രസ്ഫോടനത്തിൽ പാലക്കാട് സ്വദേശിയായ തൊഴിലാളി മരിച്ചു.
പൊള്ളലുമേറ്റിരുന്നു. സമീപ പ്രദേശങ്ങളിലെ വീടുകൾക്കും കുണ്ടന്നൂരിലെ സ്കൂളിനും ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

