ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉദ്ദംപൂരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 21 പേർ കൊല്ലപ്പെട്ടു.
നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാംനഗറിൽ നിന്ന് ഉദംപൂരിലേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ഒരു കൊക്കയിലേക്ക് മറിയുകയായിരുന്നു.
കനോട്ട് ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. മേഖലയിൽ തെരച്ചിൽ നടപടികൾ തുടരുകയാണ്. അപകടത്തിൽ പരിക്കേറ്റവരെ വൈദ്യസഹായത്തിനായി മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്.
ഗുരുതരമായി പരിക്കേറ്റവരെ എയർലിഫ്റ്റ് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

