അഗളി ∙ പിറന്നു മണിക്കൂറുകൾക്കകം അമ്മ ഉപേക്ഷിച്ചെങ്കിലും വനപാലകരുടെയും ആദിവാസികളുടെയും ഓമനയായി നാലുദിവസം മാത്രം പ്രായമായ കാട്ടാനക്കുട്ടി. അട്ടപ്പാടി അബ്ബന്നൂർ കാട്ടിൽ വിഷുത്തലേന്നു പിറന്ന ആനക്കുട്ടിയെ വനപാലകർ വിഷ്ണുവെന്നാണു വിളിക്കുന്നത്.
ഇളനീരും ലാക്ടജനുമാണു ഭക്ഷണം. വിശന്നാൽ കരയും; വയർ നിറഞ്ഞാൽ ഉറങ്ങും.
ചൊവ്വാഴ്ച രാവിലെ മേലെ അബ്ബന്നൂരിനടുത്തു വനത്തിലെ നീർചാലിൽ പാറകൾക്കിടയിൽ കുടുങ്ങി ചലിക്കാനാകാതെ കരയുന്ന കുട്ടിക്കൊമ്പനെ വനപാലകർ കണ്ടെത്തുമ്പോൾ ജനിച്ചിട്ടു മണിക്കൂറുകളേ ആയിരുന്നുള്ളൂ.
അമ്മയാന പോയ വഴിയേ അയയ്ക്കാൻ ശ്രമിച്ചെങ്കിലും കുട്ടിയാനയ്ക്കു നടക്കാനുള്ള ശേഷിയില്ലായിരുന്നു.
തുടർന്നു വനത്തിൽത്തന്നെ സുരക്ഷിതമായ താവളമൊരുക്കി. ഫോറസ്റ്റ് വെറ്ററിനറി ഓഫിസറുടെ നിർദേശപ്രകാരമാണ് ഇളനീരും ലാക്ടജനും മരുന്നുകളും നൽകുന്നത്.
അട്ടപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എൻ.സഫീറിന്റെ നേതൃത്വത്തിൽ വനപാലകരും പരിസരത്തെ ഉന്നതിയിലെ ആദിവാസികളുമാണ് ആനക്കുട്ടിയെ പരിചരിക്കുന്നത്.
അമ്മയാന എത്തുമെന്ന പ്രതീക്ഷയിലാണു വിഷ്ണുവിനെ വനത്തിലെ താൽക്കാലിക കൊട്ടിലിൽ താമസിപ്പിച്ചിരിക്കുന്നത്. ഒരാഴ്ച പിന്നിട്ടിട്ടും അമ്മ എത്തിയില്ലെങ്കിൽ ഏതെങ്കിലും ആനപരിപാലന കേന്ദ്രത്തിലേക്കു മാറ്റുമെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു.
സമാന സ്ഥിതിയിൽ മുൻപു ലഭിച്ച 4 ആനക്കുട്ടികളിലൊന്നും രക്ഷപ്പെട്ടിരുന്നില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

