തിരുവനന്തപുരം ∙ തിരുമല തൃക്കണ്ണാപുരത്താണ് എസ്.സുധയും (43) മകളും വാടകയ്ക്ക് താമസിക്കുന്നത്. സ്വന്തമായി വീടോ സ്ഥലമോ ഇല്ല.
ദിവസവേതനക്കാരനായ സഹോദരൻ അജിത്തിന്റെ സഹായത്തിലാണ് സുധയും മകളും കഴിയുന്നത്.
3 വർഷം മുൻപാണ് സുധയ്ക്ക് സ്തനാർബുദം സ്ഥിരീകരിച്ചത്. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലാണ് ചികിത്സ.
മരുന്നുകൾക്ക് വൻതുകയാണ് ചെലവാകുന്നത്. ഇത് എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് കുടുംബം.
നട്ടെല്ലിനെയും കാൻസർ ബാധിച്ചതോടെ സുധയ്ക്ക് എഴുന്നേറ്റു നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. സഹായത്തിന് ആരെയെങ്കിലും നിർത്താൻ സാമ്പത്തികം ഇല്ല.
പഠനത്തിനിടയിലും അമ്മ സുധയെ സഹായിക്കാൻ 13 വയസ്സുകാരിയായ മകൾ മാത്രമാണുള്ളത്.
അച്ഛനെ നഷ്ടപ്പെട്ട മകൾക്ക് കൃത്യമായ ചികിത്സയിലൂടെ അമ്മയെ സംരക്ഷിക്കണമെന്ന ആഗ്രഹം മാത്രമാണ് ബാക്കി.
കാൻസർ വ്യാപിക്കാതിരിക്കാൻ ആദ്യം ശസ്ത്രക്രിയ നടത്തി. പലരിൽ നിന്നും കടം വാങ്ങിയാണ് ശസ്ത്രക്രിയ നടത്തിയത്.
സർജറിയെ തുടർന്ന് ഒരു വർഷത്തോളം കിടപ്പിലായിരുന്നു. 15 ലക്ഷം രൂപ കടബാധ്യതയുണ്ട്.
ഇത് എങ്ങനെ തീർക്കുമെന്ന് ആശങ്കയിലാണ് കുടുംബം. വീണ്ടും അടിയന്തര ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കും വലിയൊരു തുക വേണം. സഹോദരന് കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് വീട്ടുവാടക നൽകുന്നതും മരുന്നു വാങ്ങുന്നതും.
മറ്റു ചെലവുകൾക്കു പോലും പണമില്ലാത്ത സ്ഥിതിയാണ്. ചികിത്സാ ചെലവുകളെക്കുറിച്ചോർത്ത് പകച്ചു നിൽക്കുകയാണ് കുടുംബം.
ചികിത്സാർഥം കേരള ബാങ്ക് മെഡിക്കൽ കോളജ് ശാഖയിൽ സുധയുടെ പേരിൽ അക്കൗണ്ട് തുറന്നു. സുധയുടെ സഹോദരിയുടെ മകളുടെ (എസ്.ഗോപിക) പേരിലാണ് യുപിഐ അക്കൗണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

