വടശേരിക്കര ∙ പമ്പാനദിയിൽ മണൽ അന്യമാകുന്നു. ബംഗ്ലാംകടവ്–ഇടത്തിക്കാവ് വരെയുള്ള ഭാഗങ്ങളിലെ കാഴ്ചയാണിത്.
പാറക്കൂട്ടങ്ങൾ മാത്രമാണ് അടിത്തട്ടിൽ ശേഷിക്കുന്നത്. കല്ലാറും പമ്പാനദിയും സംഗമിക്കുന്ന ബംഗ്ലാംകടവിൽ മണലിന്റെ വൻ ശേഖരമുണ്ടായിരുന്നു.
എന്നാൽ, ഇപ്പോൾ അടിത്തട്ടിൽ നിറയെ പാറകളാണ്. ബംഗ്ലാംകടവ് പാലത്തിന്റെ തൂണുകളുടെ അടിത്തറകളിൽനിന്നും മണൽ ഒലിച്ചുപോയിരിക്കുന്നു.
തൂണുകളുടെ കിണർ രൂപത്തിലുള്ള പൈലിങ് മണലിനടിയിലായിരുന്നു. അവ ഇപ്പോൾ ജലോപരിതലത്തിൽ തെളിഞ്ഞു കാണാം.
ചമ്പോൺ, മുണ്ടപ്ലാക്കൽ, മാടമൺ വള്ളക്കടവ്, പൂവത്തുംമൂട്, മുക്കം, അത്തിക്കയം, കടുമീൻചിറ, കട്ടിക്കൽ, പരുവ, കുടമുരുട്ടി, തോണിക്കടവ്, പെരുന്തേനരുവി എന്നീ കടവുകളിലെല്ലാം പാറയുടെ വൻ കൂട്ടം തെളിഞ്ഞു കാണാനുണ്ട്.
പാറയിടുക്കുകളിൽ കെട്ടിക്കിടക്കുന്ന വെള്ളം മാത്രമാണ് അടിത്തട്ടിൽ ശേഷിച്ചിട്ടുള്ളതും. മുൻപ് വൻതോതിൽ മണൽശേഖരം അടിത്തട്ടിലുണ്ടായിരുന്നു.
പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിക്കായി ഇടത്തിക്കാവിൽ നിർമിച്ച തടയണ മുതൽ മണൽ അടിഞ്ഞു കിടപ്പുണ്ട്. ഇവിടെ കയങ്ങളായി കിടന്നിരുന്ന ഭാഗങ്ങളിലെല്ലാം മണൽ നിറഞ്ഞിരിക്കുന്നു.
ചിലയിടങ്ങളിൽ തീരത്തിന്റെ ഉയരത്തിൽ വരെ മണലാണ്. ഇതുമൂലം ചെറിയ മഴക്കാലത്തും തീരങ്ങളിൽ വെള്ളം കയറും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

