പുനലൂർ ∙ കൊല്ലം –തിരുമംഗലം ദേശീയപാതയിൽ പുനലൂർ മുതൽ അതിർത്തി ഭാഗം വരെയുള്ള മേഖലയിൽ സുരക്ഷ ഒരുക്കുന്നതിൽ നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഗുരുതര വീഴ്ച വരുത്തുന്നതായി പരാതി. കഴിഞ്ഞ വർഷം അച്ചൻകോവിലിൽ ശബരിമല തീർഥാടകൻ വാഹനാപകടത്തിൽ മരിച്ചതിന്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം ഇടപെട്ട് സുരക്ഷാ ഓഡിറ്റും മറ്റും നടത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പാത പരിശോധിച്ച് ബ്ലാക്ക് സ്പോട്ടായി നിശ്ചയിച്ചിരുന്ന ഭാഗങ്ങളിൽ കൂടുതൽ സുരക്ഷ ഒരുക്കുന്നതിനു ശുപാർശ നൽകിയെങ്കിലും നടപടിയില്ലെന്നാണ് ആക്ഷേപം.
വാളക്കോട് വലിയവളവ്, കലയനാട് വലിയ വളവ്, കലയനാടിനും പ്ലാച്ചേരിക്കും മധ്യേ കൊക്കയുടെ സമീപത്തുകൂടി കടന്നുപോകുന്ന വലിയ വളവുകൾ, ക്ഷേത്രഗിരി ഭാഗത്തെ വളവുകൾ എന്നിവിടങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാനുണ്ട്. പലഭാഗത്തും ക്രാഷ് ബാരിയറുകൾ സ്ഥാപിക്കാനുണ്ട്.
കലയനാട് വലിയ വളവിൽ മുൻപു സ്ഥാപിച്ച ക്രാഷ് ബാരിയറുകൾ വാഹനം ഇടിച്ചു നശിച്ച നിലയിലാണ്. ഇതുവരെ പുനർനിർമിച്ചിട്ടില്ല.
വാളക്കോട് മേൽപാലം പുനർനിർമാണവും സാങ്കേതിക കുരുക്കുകളിൽ കുടുങ്ങിക്കിടക്കുകയാണ്.
തമിഴ്നാട് സർക്കാരിന്റെ ബസുകളും കെഎസ്ആർടിസിയും തീർഥാടക വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും അടക്കം തമിഴ്നാട്ടിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കടന്നു പോകുന്നത് ഇതുവഴിയാണ്. അതുകൊണ്ടു തന്നെ സുഗമമായ വാഹനഗതാഗതം യാഥാർഥ്യമാക്കുന്നതിനു നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ശക്തമായ ഇടപെടൽ വേണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

