കളമശ്ശേരി: റിപ്പോർട്ടർ ചാനൽ മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനെതിരെ കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി. ഷാഫി പറമ്പിൽ എംപിക്കെതിരെ ആന്റോ അഗസ്റ്റിൻ നടത്തിയ വിവാദ പ്രസ്താവന സമൂഹത്തിൽ മതസ്പർധ വളർത്താൻ ലക്ഷ്യമിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടി കളമശ്ശേരി നഗരസഭ കൗൺസിലർ റിയാസ് വട്ടേക്കുന്നമാണ് പരാതി നൽകിയത്.
ചർച്ചയ്ക്കിടയിൽ ഷാഫി പറമ്പിലിനെതിരെ നടത്തിയ പരാമർശങ്ങൾ ഒരു പ്രത്യേക ജനവിഭാഗത്തെ അധിക്ഷേപിക്കുന്നതും വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നതുമാണെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. രാഷ്ട്രീയ വിയോജിപ്പുകൾക്ക് അപ്പുറം വർഗീയമായ പരാമർശങ്ങൾ ഉൾപ്പെട്ടത് ഗൗരവകരമാണെന്നും ഇതിനെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

