ഇരിട്ടി∙ ഓഹരികളിൽ നിന്നും മ്യൂച്ചൽ ഫണ്ടുകളിൽ നിന്നും എങ്ങനെ നേട്ടം കൊയ്യാമെന്ന് അറിയണമെങ്കിൽ മനോരമ സമ്പാദ്യം മാസികയും പ്രമുഖ ധനകാര്യ സേവനദാതാവായ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെയും നേതൃത്വത്തിൽ ഏപ്രിൽ 18ാം തീയതി ശനിയാഴ്ച കണ്ണൂർ ഇരിട്ടി ഹോട്ടൽ സ്കൈ പെന്റ റെസിഡൻസിയിൽ വിദഗ്ധ ക്ലാസ് നടക്കും.
മനോരമ സമ്പാദ്യം മാസികയുടെ നേതൃത്വത്തിൽ നടക്കുന്ന സൗജന്യ നിക്ഷേപക ബോധവൽക്കരണ പരമ്പരയുടെ 58 – മത് സെമിനാർ ആണ് ഇത്. ഡി.എസ്.പി അസറ്റ് മാനേജേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കേരള – തമിഴ്നാട് റീജണൽ ഹെഡും അസിസ്റ്റന്റ് വൈസ് പ്രസിഡന്റുമായ രാകേഷ് പി.
ക്ലാസുകൾക്ക് നേതൃത്വം വഹിക്കും. രാവിലെ 10 മണിക്ക് തുടങ്ങി പന്ത്രണ്ടര വരെയാണ് ക്ലാസ് നടക്കുക.
ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റീജിയണൽ മാനേജർ ആൻറണി ജോസഫ് വേറിട്ട
നിക്ഷേപ മാർഗങ്ങളെ കുറിച്ച് ക്ലാസ് എടുക്കും. സെമിനാറിനോട് അനുബന്ധിച്ച് ഓഹരി, മ്യൂച്വൽ ഫണ്ട് നിഷേപത്തിലൂടെ എങ്ങനെ മികച്ച വരുമാനം നേടാം, ലാഭ വിഹിതം നൽകുന്ന മികച്ച ഓഹരികൾ, നിക്ഷേപങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട
കാര്യങ്ങൾ, മ്യൂച്വൽഫണ്ടുകൾ, നഷ്ടപ്പെട്ട ഓഹരികൾ വീണ്ടെടുക്കൽ, നോമിനി അപ്ഡേഷൻ, കെ.വൈ.സി പുതുക്കൽ, മരണാനന്തര ഓഹരി കൈമാറ്റം, ഓഹരികളുടെ സ്ഥിതിഗതികൾ തീർപ്പാക്കൽ തുടങ്ങി നിക്ഷേപകരുടെ സംശയങ്ങൾക്ക് ക്യാമ്പിൽ നിന്നും മറുപടി ലഭിക്കും.
സെമിനാറിനോട് അനുബന്ധിച്ച് നടക്കുന്ന നിക്ഷേപക ക്വിസ് പരിപാടിയിലെ വിജയികൾക്ക് മനോരമ ഇയർ ബുക്ക് സമ്മാനമായി ലഭിക്കും.
ജിയോജിത് ഫിനാൻഷ്യൽ ലിമിറ്റഡ്, മലയാള മനോരമ എന്നിവയുടെ സ്റ്റോളുകളും ഉണ്ടായിരിക്കും. ഓഹരി വിപണിയെകുറിച്ച് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ.
വി.കെ.വിജയകുമാർ എഴുതിയ മനോരമ ബുക്സിന്റെ പുസ്തകങ്ങൾ ആകർഷമായ വിലയിൽ മനോരമ സ്റ്റാളിൽ നിന്നും വിൽപ്പനയ്ക്ക് ലഭിക്കും.
സെമിനാറിൽ പങ്കെടുക്കുന്ന ആദ്യത്തെ 100 പേർക്ക് മനോരമ സമ്പാദ്യം മാസിക ഒരു വർഷത്തേക്ക് ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 7907698768 (നിതിൻ സി.
(ബ്രാഞ്ച് മാനേജർ, ജിയോജിത്, ഇരിട്ടി). … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

