പാലക്കാട് ∙ വന്ദേഭാരത് എക്സ്പ്രസിനു നേരെ കല്ലേറ്; ജനൽച്ചില്ലു തകർന്നു. എറണാകുളത്തു നിന്നു ബെംഗളൂരുവിലേക്കു പോവുകയായിരുന്ന ട്രെയിനിനു (നമ്പർ 26652) നേരെ ഇന്നലെ വൈകിട്ട് 4.30ന് പറളിയിലാണു കല്ലേറുണ്ടായത്.
ആർക്കും പരുക്കില്ല.
ട്രെയിൻ പാലക്കാട് ജംക്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ലോക്കോ പൈലറ്റ് റെയിൽവേ സുരക്ഷാസേനയ്ക്കു പരാതി നൽകി. അന്വേഷണം ആരംഭിച്ചു.
തിരഞ്ഞെടുപ്പ് ദിവസമായ വ്യാഴം രാത്രി എട്ടോടെ ഷൊർണൂരിൽ നിന്നു പാലക്കാട്ടേക്കു പോവുകയായിരുന്ന ചെന്നൈ മെയിലിനു നേരെ ഇതേ ഭാഗത്തു വച്ച് കല്ലേറുണ്ടായിരുന്നു.
അന്നു പരുക്കേറ്റ യാത്രികൻ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞയാഴ്ച കോഴിക്കോട് കടലുണ്ടിക്കും ഫറോക്കിനും ഇടയിൽ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിനു നേരെയുണ്ടായ കല്ലേറിൽ ഒരു യാത്രക്കാരിക്കു ഗുരുതര പരുക്കേറ്റിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

