കാവുംമന്ദം∙ ഹൽവ കിട്ടിയില്ലെന്ന പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു കന്നി വോട്ടർ. കാവുംമന്ദം 142ാം ബൂത്തിൽ വോട്ട് ചെയ്ത കന്നി വോട്ടറാണ് ഹൽവ ലഭിക്കാത്തതിൽ പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.
വോട്ട് ചെയ്തു കഴിഞ്ഞ ഉടനെ ബൂത്തിലെ ഉദ്യോഗസ്ഥരോട് യുവാവ് ഹൽവ ആവശ്യപ്പെട്ടു. എന്നാൽ ഇവിടെ ഇല്ലെന്ന മറുപടി യുവാവിനെ ചൊടിപ്പിച്ചു.
തുടർന്ന് വെബ്സൈറ്റിൽ കയറി തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരുവനന്തപുരം ഓഫിസ് നമ്പർ എടുത്ത് പരാതി ഫോണിൽ വിളിച്ചു പറയുകയായിരുന്നു. തിരഞ്ഞെടുത്ത ബൂത്തുകളിൽ മാത്രമാണ് മധുരം നൽകുന്നത് എന്ന മറുപടി ലഭിച്ചെങ്കിലും തൃപ്തനായില്ല.
കലക്ടറുടെ പേജിൽ ഹൽവ നൽകുന്ന റീൽസ് ഉള്ളതിനാൽ കലക്ടറേറ്റിലും വിളിച്ചു.
റിപ്പോർട്ട് ചെയ്യാം എന്ന മറുപടിയാണ് രണ്ടിടത്തു നിന്നും ലഭിച്ചതെന്ന് യുവാവ് പറഞ്ഞു. ജനാധിപത്യത്തിലേക്കുള്ള ആദ്യ യാത്ര മധുരം നിറഞ്ഞതാകും എന്നു പ്രതീക്ഷിച്ച് വോട്ട് ചെയ്ത യുവാവിന് കന്നി വോട്ട് ചെയ്ത സന്തോഷത്തിനിടയിലും മധുരം ലഭിക്കാത്തത് നേരിയ നിരാശയായി.
കൽപറ്റ ∙ ആകെ 715 ബൂത്തുള്ള വയനാട്ടിൽ കന്നിവോട്ടർമാർക്കു വിതരണം ചെയ്യാൻ എത്തിയത് 200 കഷണം ഹൽവ മാത്രം.
എല്ലാ കന്നിവോട്ടർമാർക്കും നൽകാൻ ഇതു തികയില്ലെന്നതിനാൽ ഓരോ മണ്ഡലത്തിലും ഓരോ ബൂത്തിൽ വീതം നൽകി. കൽപറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ ഏറ്റവുമധികം കന്നിവോട്ടർമാരുള്ള ബൂത്തുകൾ തിരഞ്ഞെടുത്താണു ഹൽവ കൊടുത്തത്.
കണിയാമ്പറ്റ യുപിഎസ്, മീനങ്ങാടി കമ്യൂണിറ്റി ഹാൾ, കുഞ്ഞോം ഗവ.
എച്ച്എസ് എന്നിവിടങ്ങളിൽ മാത്രമായിരുന്നു ഹൽവ വിതരണം. കണിയാമ്പറ്റയിൽ 51, മീനങ്ങാടിയിൽ 50, കുഞ്ഞോത്ത് 38 എന്നിങ്ങനെയാണു കന്നിവോട്ടർമാർക്ക് ഹൽവ നൽകിയത്.ബാക്കി വന്ന ഹൽവ മീനങ്ങാടിയിലെ ഭിന്നശേഷി സൗഹൃദ ബൂത്തിലും കൊടുത്തു.
കന്നിവോട്ടർമാർക്കെല്ലാം വോട്ട് സ്വീറ്റൻഡ് കേരള ക്യാംപെയ്നിന്റെ ഭാഗമായി ഫുൾവ–ഹൽവ പാക്കറ്റുകൾ സമ്മാനമായി നൽകുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

