ശബരിമല ∙ വിഷു പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് (10) വൈകിട്ട് 5ന് തുറക്കും.
18 വരെ പൂജകളും ദർശനത്തിനുള്ള സൗകര്യവും ഉണ്ട്. 18ന് രാത്രി 10ന് നട
അടയ്ക്കും. ഇന്ന് (10) വൈകിട്ട് 5ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരിയാണ് നട
തുറക്കുക. ഭക്തലക്ഷങ്ങൾ കാത്തിരിക്കുന്ന വിഷുക്കണി ദർശനം 15ന് പുലർച്ചെ 4 മുതൽ 7 വരെയാണ്.
തീർഥാടകർക്ക് തന്ത്രിയും മേൽശാന്തിയും വിഷുക്കൈനീട്ടവും നൽകും. സാധാരണ മേടം ഒന്നിനാണ് വിഷു ആഘോഷം എങ്കിലും ഇത്തവണ ഉദയത്തിനു ശേഷമാണ് സൂര്യൻ അടുത്ത രാശിയിലേക്കു മാറുന്നത്.
അതിനാലാണ് മേടം രണ്ടിന് വിഷുക്കണി ദർശനം വന്നത്. മണ്ഡല– മകരവിളക്ക് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തീർഥാടകർ ദർശനത്തിന് എത്തുന്നത് വിഷുവിനാണ്.
അതിനാൽ മിനി തീർഥാടനത്തിനുള്ള തയാറെടുപ്പുകളാണ് ദേവസ്വം ബോർഡ് നടത്തുന്നത്.
കെഎസ്ആർടിസി പമ്പ–നിലയ്ക്കൽ ചെയിൻ സർവീസിനായി 76 ബസ് ക്രമീകരിച്ചിട്ടുണ്ട്. അതിൽ 12 എസി, 14 നോൺഎസി, 50 ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളാണ്.
ചെങ്ങന്നൂർ, പത്തനംതിട്ട, തിരുവനന്തപുരം, എരുമേലി, കുമളി എന്നിവിടങ്ങളിൽ നിന്നു പമ്പയ്ക്കു പ്രത്യേക ദീർഘദൂര സർവീസ് നടത്തും. ചെങ്ങന്നൂർ ഡിപ്പോയ്ക്ക് 40, പത്തനംതിട്ട
15, കുമളി–4 ബസും എത്തിച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

