ശാസ്താംകോട്ട ∙ പടിഞ്ഞാറേകല്ലട
വിളന്തറയിലെ കല്യാണ വീട്ടിലും റോഡുകളിലും ആക്രമണ പരമ്പര നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ 5 പേർ പൊലീസ് പിടിയിലായി. പടിഞ്ഞാറേകല്ലട
വിളന്തറ വലിയപാടം എസ്എംഎസ് മൻസിൽ സുനീർ ഖാൻ (38), വലിയപാടം കുറ്റിക്കല്ലുംപുറത്ത് നിസാം (39), കാരാളിമുക്ക് സുമയ്യ മൻസിൽ സുൽഫിക്കർ (30), അരിനല്ലൂർ സ്വദേശി അയ്യപ്പൻ (25), ചവറ കൊട്ടുകാട് മുഖംമൂടി മുക്ക് സ്വദേശി അസ്ലം (25) എന്നിവരാണ് അറസ്റ്റിലായത്. തുറന്ന ജീപ്പിലും ബൈക്കുകളിലും രാത്രി സഞ്ചരിച്ച യുവാക്കളുടെ എട്ടംഗ സംഘമാണ്, ബൈക്കിൽ എതിരെ വന്ന സഹോദരങ്ങളെ ആക്രമിച്ച ശേഷം കല്യാണ വീട്ടിൽ കയറി കണ്ണിൽ കണ്ടതെല്ലാം അടിച്ചു തകർത്തത്.
വാഹനങ്ങളുടെ മരണപ്പാച്ചിൽ ചോദ്യം ചെയ്തതാണ് യുവാക്കളെ ആക്രമിക്കാൻ കാരണമായത്.
തലയ്ക്ക് സാരമായി പരുക്കേറ്റ ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോട്ടക്കുഴി മുക്കിലെ കല്യാണ വീടിന്റെ മുന്നിലെത്തിയ സംഘം യാതൊരു പ്രകോപനവും ഇല്ലാതെ, റോഡിൽ പാർക്ക് ചെയ്തിരുന്ന കാറുകൾ അടിച്ചു തകർത്തു.
വീട്ടിലേക്ക് അതിക്രമിച്ചു കയറി ജനൽ ചില്ലുകളും സൗണ്ട് സിസ്റ്റവും തകർത്തു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ പല സ്ഥലങ്ങളിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തെന്നും ബാക്കിയുള്ള പ്രതികളെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയെന്നും പൊലീസ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

