കോട്ടയം ∙ ഈസ്റ്ററിനു മുൻപ് ഇറച്ചി വിലയിൽ ഇരുട്ടടി. നേരം ഇരുട്ടിവെളുത്തപ്പോൾ ബീഫ് വില 500 തൊട്ടു.
ഒറ്റ ദിവസംകൊണ്ട് 100 രൂപയിൽ അധികം കൂട്ടിയെന്നാണ് പരാതി. വാങ്ങാനെത്തിയവർ പ്രതിഷേധിച്ചതോടെ വിവിധയിടങ്ങളിൽ സംഘർഷാവസ്ഥ ഉടലെടുത്തു.
മണർകാട് കട അടപ്പിച്ചു.
കഴിഞ്ഞ ദിവസംവരെ 400 രൂപയായിരുന്ന പോത്തിറച്ചിക്ക് ഇന്ന് 500 രൂപ വരെ ഈടാക്കുന്നതായാണ് പരാതി. വിവിധ സ്ഥലങ്ങളിൽ വിവിധ വിലയാണ് ഈടാക്കുന്നത്.
താറാവിനു 400 രൂപയും നാടൻ കോഴിക്ക് 300 രൂപയുമായിരുന്നു വില.
ഇതിനിടെ കോട്ടയം മണർകാട് പ്രതിഷേധത്തെ തുടർന്ന് ഇറച്ചിക്കച്ചവടം നിർത്തി. അമിത വില ഈടാക്കിയതിനെ തുടർന്ന് നാട്ടുകാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും നടത്തിയ പ്രതിഷേധത്തിനൊടുവിൽ കട
അടപ്പിക്കുകയായിരുന്നു. പൊലീസും സ്ഥലത്ത് എത്തിയിരുന്നു.
പിന്നാലെ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച യൂദാ മീറ്റ്സ് എന്ന സ്ഥാപനം അടച്ചുപൂട്ടാൻ മണർകാട് പഞ്ചായത്ത് നോട്ടീസ് നൽകി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വില വർധിപ്പിച്ചതായാണ് വിവരം. തൃശൂർ, എറണാകുളം ജില്ലകളിൽ ഉൾപ്പെടെ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്.
നിങ്ങളുടെ ജില്ലയിൽ ഇറച്ചി വില കൂടിയോ? വായനക്കാർക്ക് പ്രതികരിക്കാം..
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

