തിരുവനന്തപുരം∙ 4 വർഷ ബിരുദ പ്രോഗ്രാമുകളെ തൊഴിൽസാധ്യത കൂട്ടുന്നതിനായി കഴിയുന്നത്ര മൾട്ടിഡിസിപ്ലിനറി പ്രോഗ്രാമുകളാക്കി മാറ്റുന്നതോടെ വരുന്ന അധ്യയന വർഷം കോളജുകളിൽ വലിയ മാറ്റങ്ങൾക്കു തുടക്കമാകുന്നു. വിദ്യാർഥികൾ ഓണേഴ്സ് വിത്ത് റിസർച് ബിരുദം ലഭിക്കാൻ റിസർച് പ്രോജക്ടിനോടൊപ്പം രണ്ടോ അതിലധികമോ അഡ്വാൻസ് ലവൽ ഓൺലൈൻ കോഴ്സുകളും ചെയ്യണമെന്ന് എഫ്വൈയുജിപി സംസ്ഥാനതല മോണിറ്ററിങ് സമിതി സർവകലാശാലകൾക്ക് മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്.
4 വർഷ ബിരുദ പ്രോഗ്രാമുകളെക്കുറിച്ച് ഒട്ടേറെ സംശയങ്ങളാണ് വിദ്യാർഥികൾക്കുള്ളത്. 4 വർഷ ബിരുദ പ്രോഗ്രാമുകളെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കാൻ അവസരമൊരുക്കുകയാണ് തിരുവനന്തപുരം ശ്രീകാര്യത്തുള്ള ലൊയോള കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ്.
സൗജന്യ വെബിനാറും ചോദ്യോത്തര സെഷനും ഏപ്രിൽ 4ന് വൈകിട്ട് 6ന് നടക്കും.
4 വർഷ ബിരുദ പ്രോഗ്രാമുകൾ എങ്ങനെ തിരഞ്ഞെടുക്കാം, യുജിസി മാർഗനിർദേശം, തൊഴിൽ അവസരങ്ങൾ തുടങ്ങിയ കാര്യങ്ങൾ വെബിനാറിൽ കേരള സർവകലാശാല കൊമേഴ്സ് വിഭാഗം മുൻ ഡീനും ഇന്ത്യൻ അക്കൗണ്ടിങ് അസോസിയേഷൻ പ്രസിഡന്റുമായ പ്രഫ. ഗബ്രിയേൽ സൈമൺ തട്ടിൽ വിശദീകരിക്കും.
ചോദ്യോത്തരവേളയും ഉണ്ടാകും. അധ്യാപകർക്കും മാതാപിതാക്കൾക്കും പങ്കെടുക്കാം.
റജിസ്ട്രേഷനു . വിശദവിവരങ്ങൾക്ക് വിളിക്കുക: 9605097905 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

