പാലക്കാട്: മണ്ണാർക്കാട് വ്യാപാര സമുച്ചയത്തിൽ തീപിടിത്തം. എടത്തനാട്ടുകര കോട്ടപ്പള്ളയിൽ വ്യാപാര സമുച്ചയത്തിലാണ് തീപിടിത്തം ഉണ്ടായത്.
വീട്ടിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറിൽ നിന്നാണ് തീ പടർന്നത്. വീടിനോട് ചേർന്നുള്ള കെട്ടിടത്തിലേക്ക് തീ പടരുകയായിരുന്നു.
സ്കൂട്ടർ പൂർണ്ണമായും കത്തിനശിച്ചു. അതേസമയം സമീപത്ത് ഉണ്ടായിരുന്ന സ്വിഫ്റ്റ് കാറും ഭാഗികമായി കത്തി.
ഫയർ ഫോഴ്സ് എത്തി തീയണച്ചു. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

